Newage News
04 Apr 2021
- 2017-ന് മുകളിലുള്ള സാംസങ് സ്മാര്‍ട്ട് ടിവി മോഡലുകളില്‍ ടിവി പ്ലസ് ലഭ്യമാകും
- O ഒഎസ് അല്ലെങ്കില്‍ അതിന് ശേഷമുള്ള സാംസങ് ഗാലക്സി സ്മാര്‍ട്ട്ഫോണും ടാബുകളും ഉപയോഗിക്കുന്നവര്‍ക്കും സേവനം ലഭ്യമാകും
സാംസങ് സ്മാര്‍ട്ട് ടിവി ഉപഭോക്താക്കള്‍ക്ക് സൗജന്യ ടിവി ഉള്ളടക്കം ലഭ്യമാക്കുന്ന സേവനമായ സാംസങ് ടിവി പ്ലസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സെറ്റ് ടോപ് ബോക്സ് പോലെയുള്ള അധിക ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ, പരസ്യങ്ങളുള്ള തിരഞ്ഞെടുത്ത ലൈവ് ചാനലുകളും ഓണ്‍ ഡിമാന്‍ഡ് വീഡിയോകളും നല്കുന്ന സേവനമാണിത്. ഈ സര്‍വീസ് ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാംസങ് സ്മാര്‍ട്ട് ടിവിയും (2017 മുതലുള്ള മോഡലുകള്‍) ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതി. ടിവി പ്ലസ് അവതരിപ്പിക്കുന്നതിലൂടെ വാര്‍ത്ത, ലൈഫ്സ്റ്റൈല്‍, ടെക്നോളജി, ഗെയ്മിംഗ്, സയന്‍സ്, സ്പോര്‍ട്ട്സ്, ഔട്ട്ഡോര്‍സ്, മ്യൂസിക്, സിനിമകള്‍, ഷോകള്‍ തുടങ്ങിയ വിവിധ ജോണറിലുള്ള ഉള്ളടക്കം സബ്സ്ക്രിപ്ഷനൊന്നും കൂടാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. O ഒഎസ് അല്ലെങ്കില്‍ അതിന് ശേഷമുള്ള സോഫ്റ്റ്വെയര് പതിപ്പുള്ള ഒട്ടുമിക്ക സാംസങ് ഗാലക്സി സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റിലും ടിവി പ്ലസ് ലഭ്യമാകും. ഗാലക്സി സ്മാര്‍ട്ട്ഫോണുകളില്‍ 2021 ഏപ്രിലില്‍ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിവി പ്ലസ് ആപ്പ് സാംസങ് ഗാലക്സി സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൌണിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ രീതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതിനാലാണ് ഈ ഇന്നൊവേറ്റീവ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍, പ്രത്യേകിച്ചും മില്ലീനിയല്സും GenZ-യും കൂടുതലായി ടെലിവിഷനുകളെ ആകാംക്ഷാഭരിതമായ ഉള്ളടക്കങ്ങള്‍ക്ക് ആശ്രയിച്ചു തുടങ്ങി. ഇന്ത്യയില്‍ സാംസങ് ടിവി പ്ലസ് 2017-2021 വരെയുള്ള എല്ലാ ടിവി മോഡലുകളിലും ഉടന്‍ തന്നെ ലൈവാകും. 27 ആഗോള, പ്രാദേശിക ചാനലുകള്‍ ഇതിലൂടെ കാണാനാകും. കൂടുതല്‍ പങ്കാളികളെ ഉള്‍പ്പെടുത്തി സേവനം ഉടന്‍ തന്നെ കൂടുതല്‍ സമഗ്രമാക്കും.''കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി, ഉപഭോക്താക്കള്‍ വീട്ടില്‍ തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ടെലിവിഷന്‍ സെറ്റുകളും സ്മാര്‍ട്ട്ഫോണുകളും കേന്ദ്രീകരിച്ചാണ് ആളുകളുടെ ജീവിതം. ആളുകള്‍ നല്ല ഉള്ളടക്കത്തിന് കൂടുതല്‍ വില കല്‍പ്പിക്കുന്നുണ്ടെന്ന് മനസ്സിലായതിനാലാണ് ഞങ്ങള്‍ സാംസങ് ടിവി പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വരുന്ന മാസങ്ങളില്‍ ടിവി പ്ലസില്‍ കൂടുതല്‍ ചാനലുകളും ഉള്ളടക്കവും ചേര്‍ക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'' - സാംസങ് ഇന്ത്യ, സര്‍വീസസ്, ഡയറക്ടര്‍, രേഷ്മാ പ്രസാദ് വിര്‍മാണി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഏറെയായി ഇന്ത്യയിലെ നമ്പര്‍ 1 ബ്രാന്‍ഡാണ് സാംസങ്. 18,900 രൂപ മുതല്‍ 15,79,900 രൂപ വരെ വിലയുള്ള സ്മാര്‍ട്ട് ടിവികള്‍ സാംസങിനുണ്ട്. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ സാംസങ് ടിവി പ്ലസ് യുഎസ്, ക്യാനഡ, കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, ഓസ്ട്രിയ, യുകെ, ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍, ഓസ്ട്രേലിയ, ബ്രസീല്‍, മെക്സിക്കോ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ ലഭ്യമാകും. ആഗോള തലത്തില്‍ സാംസങ് ടിവി പ്ലസ് സാംസങ് സ്മാര്‍ട്ട് ടിവി, ഗാലക്സി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്ത, സ്പോര്‍ട്സ്, എന്റര്ടെയ്ന്മെന്റ് തുടങ്ങിയ വിഭാഗങ്ങളിലുള്ള 800+ ചാനലുകളിലേക്ക് ആക്സസ് നല്‍കുന്നുണ്ട്. സാംസങ് ടിവി പ്ലസിനെക്കുറിച്ചും ചാനല്‍ ലൈന്അപ്പിനെക്കുറിച്ചുമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: https://www.samsung.com/in/tvs/smart-tv/samsung-tv-plus/