TECHNOLOGY

പരിസ്ഥിതി സൗഹാർദ്ദം ലക്ഷ്യമിട്ട് സാംസംഗ്; ടിവി റിമോട്ടുകൾ ഇനി സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും

Newage News

12 Jan 2021

ടിവി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കവുമായി സാംസംഗ്. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനും കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനും ലക്ഷ്യമിട്ടാണ് സാംസംഗിന്റെ ഈ പുതിയ നീക്കം. ടി വി സ്ക്രീനിന്‍റെ കാര്യത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായെങ്കിലും റിമോട്ടിന്‍റെ കാര്യത്തില്‍ കാര്യമായ അപ്ഗ്രേഡിംഗ് സംഭവിച്ചിട്ടില്ല. മിക്ക റിമോട്ടുകളും ഇപ്പോഴും ഉപയോഗിക്കുന്നത് ട്രിപ്പിള്‍ എ ബാറ്ററികളാണ്. പ്രതീക്ഷിച്ചതിലും അധികം സമയം ബാറ്ററിയുടെ ലൈഫ് കിട്ടുന്നതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ഉപയോഗ ശേഷം വ്യാപകമായ രീതിയില്‍ ഈ ബാറ്ററികള്‍ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് സാംസംഗ് ടിവി നിര്‍മ്മാതാക്കളുടെ ശ്രമം.

ബാറ്ററികള്‍ ഒരിക്കലും മാറ്റിയിടേണ്ട സ്ഥിതിയില്ലാത്ത രീതിയില് സൌരോർജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് റിമോട്ടിനെ മാറ്റുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരിയ സോളാര്‍ പാനല്‍ റിമോട്ടില്‍ ഘടിപ്പിച്ച് ആയിരിക്കും റിമോട്ടിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി എത്തിക്കുക. സൂര്യപ്രകാശം കൊണ്ട് മാത്രമല്ല റൂമില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യപ്പെടാവുന്ന രീതിയില്‍ ഈ പാനലിന് പ്രവര്‍ത്തിക്കാനാവും. ആവശ്യമെങ്കില്‍ വൈദ്യുതിയില്‍ കണക്ട് ചെയ്തും റിമോര്‍ട്ട് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ഗോയിംഗ് ഗ്രീന്‍ എന്ന പദ്ധതിയിലാണ് ഈ നിര്‍ണായക മാറ്റത്തിനായുള്ള ശ്രമം എന്നും സാംസംഗ് വിശദമാക്കുന്നു. ഏഴുവര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് 99 ദശലക്ഷം ബാറ്ററികളാണെന്നാണ് സാംസംഗ് നിരീക്ഷിക്കുന്നത്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നായിരിക്കും ഈ റിമോട്ടുകളും നിര്‍മ്മിക്കുക. സമാനമായി പാക്കേജുകളില്‍ ഓയില്‍ അടിസ്ഥാനമായ പെയിന്‍റുകള്‍ ഉപയോഗിക്കുന്നതും കുറവ് വരുത്തുമെന്നാണ് സാംസംഗ് വിശദമാക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ