NEWS

കേരളത്തിന്റെ സാമൂഹിക സന്നദ്ധസേനയായ "സന്നദ്ധ" ലക്ഷ്യത്തിലേക്ക്, അംഗങ്ങൾ മൂന്നേകാൽ ലക്ഷം ആയി

Newage News

24 Apr 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തങ്ങൾ നേരിടാൻ രൂപീകരിച്ച സാമൂഹിക സന്നദ്ധസേന- 'സന്നദ്ധ'  ഫലം കണ്ട് തുടങ്ങിയതായി മുഖ്യമന്ത്രി. 

ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സേനയ്ക്കായി 2020 ജനുവരി ഒന്നിനാണ് സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിച്ചത്.

ഓരോ 100 പേർക്കും ഒരു സാമൂഹിക സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ 3,40,000 അംഗങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 3,30,216 അംഗങ്ങളാണ് സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതി ലക്ഷ്യത്തിലെത്തി. 16നും 65നും ഇടയിൽ പ്രായമുള്ളവരാണ് അംഗങ്ങൾ.

ഓരോ ജില്ലയിലും പരമാവധി 10 കേന്ദ്രങ്ങളിൽ  സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ തുടങ്ങി. കോവിഡ് 19ന്റെ പരിശീലനത്തിന് തടസ്സം നേരിട്ടെങ്കിലും സന്നദ്ധസേന രജിസ്ട്രേഷനിൽ വലിയ പുരോഗതിയാണുണ്ടായത്.  കോവിഡ് 19 പ്രതിരോധത്തിനായി 38,000 സന്നദ്ധ പ്രവർത്തകർക്ക് പാസുകൾ അനുവദിച്ചു.

സാമൂഹിക അടുക്കളുടെ നടത്തിപ്പ്, പച്ചക്കറി വിത്ത് വിതരണം, മരുന്ന് വിതരണം, രക്തദാനം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് സന്നദ്ധ സേന പ്രവർത്തകർ നടത്തുന്നത്. നിലവിൽ സന്നദ്ധ സേനയിൽ 2,62,104 പുരുഷൻമാരും, 68,059 സ്ത്രീകളും, 53 ട്രാൻസ്‌ജെൻഡറുകളുമാണുള്ളത്.

രാജ്യത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച സന്നദ്ധ സേന കേരളത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ സന്നദ്ധരായ വ്യക്തികൾ സേനയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രവർത്തനസമയം കണക്കാക്കി സന്നദ്ധ സേന പ്രവർത്തകരുടെ സേവനത്തിന് അംഗീകാരം നൽകുന്ന രീതി പ്രാവർത്തികമാക്കും. ദുരന്ത ലഘൂകരണത്തിനാവശ്യമായ പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് അവർക്ക് ലഭ്യമാക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ