LAUNCHPAD

ഞങ്ങൾ മുന്നിലുണ്ട് - സർക്കാരിൻ്റെ 'സന്നദ്ധം' ആവേശത്തോടെ ഏറ്റുവാങ്ങി യുവാക്കൾ; രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റിൽ തിരക്ക്

Newage News

27 Mar 2020

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ 200 പേരടങ്ങുന്ന സന്നദ്ധസേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. 

വോളന്റിയറാകാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ 'സന്നദ്ധം' എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം എന്നും അറിയിച്ചിരുന്നു.  https://sannadham.kerala.gov.in/registration.html എന്ന സൈറ്റാണ് രജിസ്റ്റർ ചെയ്യാൻ നൽകിയിട്ടുള്ളത്. കേരളത്തിലെ ചെറുപ്പക്കാർ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. വിവിധ യുവജന സംഘടനകളിലെ അംഗങ്ങൾ പൂർണമായും 'സന്നദ്ധം' വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. വലിയ പിന്തുണയാണ് സർക്കാരിന് ഈ പദ്ധതിയിൽ ലഭിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പേർ രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം പേരാണ് സന്നദ്ധം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭക്ഷണവിതരണം നടത്തുക, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക മുതലായവയാണ് ചുമതല. 

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം തിരിച്ചറിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. വോളന്റിയര്‍മാര്‍ക്കുള്ള യാത്ര-ഭക്ഷണ ചിലവുകള്‍ തദ്ദേശസ്ഥാപനമാണ് വഹിക്കുക. 

22 വയസു മുതൽ 40 വയസ്സ് വരെയുള്ള ആളുകളെയാണ് വോളന്റിയർമാരാക്കുക. 

ഔദ്യോഗികമായി രെജിസ്റ്റർ ചെയ്ത സന്നദ്ധ സേവകർക്ക് പ്രത്യേക പരിശീലനം നൽകും. സർക്കാർ സംവിധാനങ്ങൾ വഴി മാത്രം കൊറോണ പ്രതിരോധ നടപടികൾ നടപ്പാക്കിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതര സംവിധാനങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലാത്തതാണ് കാരണം. അതിനാലാണ് നേരത്തെ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന സന്നദ്ധസേന ഉടൻ രൂപീകരിക്കുവാൻ സർക്കാർ തീരുമാനിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story