LAUNCHPAD

ഇന്ത്യൻ വനിതകൾക്കിടയിലെ പ്രതിഭകൾക്കായി സന്തൂർ സെന്റർ സ്റ്റേജിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു

Newage News

29 Oct 2020

മുംബൈ: വിപ്രോ കൺസ്യൂമർ കെയർ ആന്റ് ലൈറ്റിംഗിന്റെ മുൻനിര ബ്രാൻഡായ സന്തൂർ, സന്തൂർ സെന്റർ സ്റ്റേജിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. എല്ലാം ഓൺലൈൻ ആയി മാറിയ ഈ പുതിയ കാലത്ത്, ഇന്ത്യൻ യുവതികളുടെ കഴിവുകളും പ്രതിഭകളും പ്രദർശിപ്പിക്കുന്നതിന് വളരെ വ്യതസ്തമായ ഒരു സമീപനമാണ് ഈ സീസണിൽ സ്വീകരിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകൾക്ക് പകരം എല്ലാം ഡിജിറ്റലാകുന്നത് ഈ വർഷത്തെ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

2017 ൽ ആരംഭിച്ച സന്തൂർ സെന്റർ സ്റ്റേജ്, കഴിവുള്ള ഇന്ത്യൻ വനിതകൾക്കുള്ള ഒരു വലിയ അവസരമായിരുന്നു. സ്ത്രീകളെ അവരുടെ കഴിവുകളും പ്രാപതികളും ലോകത്തിന് മുന്നിൽ അവതരപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. നീണ്ടുപോയ്ക്കൊണ്ടിരിക്കുന്ന ഈ ലോക്ക്ഡൌൺ സമയത്ത് തേച്ചുമിനുക്കിയ വൈവിധ്യമാർന്ന കഴിവുകൾക്കിടയിലേക്കുള്ള വലിയ വാതിലാണ് ഈ പുതിയ സീസൺ തുറന്നിടുന്നത്.

പങ്കെടുക്കാൻ താൽപ്പര്യമുള്ള 18 വയസ്സ് കഴിഞ്ഞ വനിതകൾക്ക് രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവരെ, ടീം നാച്ചിന്റെ സഹസ്ഥാപകരായ നിക്കോൾ കോൺസെസാവോ സോണൽ ദേവരാജ്, ഒപ്പം ഗായികയും നർത്തകിയും യൂട്യൂബറുമായ ശ്വേത നായിഡു എന്നീ സെലിബ്രിറ്റികൾ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിലയിരുത്തുക. ഏറ്റവും മികച്ച 15 ഫൈനലിസ്റ്റുകളിൽ നിന്ന് 3 വിജയികളെ പാനൽ തിരഞ്ഞെടുക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പുതിയ സീസണെക്കുറിച്ച്, വിപ്രോ കൺസ്യൂമർ കെയർ ആന്റ് ലൈറ്റിംഗിന്റെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്, പ്രസന്ന റായ് പറയുന്നു, “ഈ വർഷം രാജ്യത്തുടനീളമുള്ള പ്രതിഭകളായ സ്ത്രീകളുടെ ഒരു കൂട്ടത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അങ്ങയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ വർഷം. ജോലി, കുടുംബം, സ്വന്തം കാര്യങ്ങൾ അങ്ങനെ പല കാര്യങ്ങൾക്കായി സമയം കണ്ടെത്തേണ്ടിയിരുന്നു. ഇത്ര വലിയ സമ്മർദങ്ങൾക്കിടയിലും, തങ്ങളുടെ കഴിവുകളും മറ്റും പരിപോഷിപ്പിക്കാൻ ഈ സമയത്ത് അവർ കാണിച്ച ഉത്സാഹം ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി. സന്തൂർ സെന്റർ സ്റ്റേജ് 2 - ആ കഴിവുകൾ ലോകത്തെ കാണിക്കാനും അങ്ങനെ അവർക്കായ് ഒരു അടയാളം ഉണ്ടാക്കാനും അവസരം നൽകുന്നു. ഇതിൽ പങ്കെടുക്കാൻ ഞങ്ങൾ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.”

ടീം നാചിന്റെ സോണൽ ആൻഡ് നിക്കോൾ സഹ സ്ഥാപകർ, യുവ വനിതാ പങ്കാളികളെ സന്തൂർ സെന്റർ സ്റ്റേജ് വെർച്വൽ റിയാലിറ്റി ഷോ സീസൺ 2-ൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നു. “ഇന്ത്യയിലെ സ്ത്രീ പ്രതിഭകൾക്ക് വേണ്ടി സന്തൂർ തയ്യാറാക്കിയ ഈ വെർച്വൽ അനുഭവത്തിൽ ഞങ്ങൾക്ക് വളരെയേറെ സന്തോഷമുണ്ട്. നിങ്ങളുടെ അഭിനിവേശം മെച്ചപ്പെടുത്തുന്നതിനോ ഒരു പുതിയ കഴിവ് പഠിക്കുന്നതിനോ സെന്റർ സ്റ്റേജിനേക്കാൾ മികച്ച ഒരു പ്ലാറ്റ്ഫോം കണ്ടെത്താൻ കഴിയില്ല. നിങ്ങളുടെ പ്രകടനത്തിലൂടെ ലോകത്തെ മുന്നോട്ട് ഓടിക്കാനുള്ള നിങ്ങൾക്കുള്ള അവസരമാണിത്."

"പങ്കാളികൾ ഞങ്ങൾക്ക് വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാണാൻ ഞാൻ ശരിക്കും ആവേശഭരിതനാണ്. മത്സരത്തിലേക്ക് പ്രവേശനം തുടരുമ്പോൾ ഞങ്ങൾ ഇതിനകം തന്നെ ഒരുപാട് ഉത്സാഹം കാണുന്നുണ്ട്. പകർച്ചവ്യാധി പല തലങ്ങളിൽ നമ്മെ ബാധിച്ചിരിക്കുന്നു, എന്നാൽ ഡിജിറ്റൽ പാതാകളിലേക്ക് ഉണരുക വഴി അവസരങ്ങളുടെ ഒരു വിശാലമായ ഇടനാഴി തുറന്നിരിക്കുന്നു, സന്തൂർ സെന്റർ സ്റ്റേജ് സീസൺ 2 തീർച്ചയായും സ്പോട്ട്‍ലൈറ്റ് നേടാൻ പോകുന്ന ഒരു കോവണിയാണ്," ഡാൻസിംസ് ഡിവാസിനൊപ്പമുള്ള നടിയും നർത്തകിയുമായ ശ്വേത നായിഡു പറഞ്ഞു.

രജിസ്റ്റർ ചെയ്യുന്നതിന്, മത്സരാർഥികൾ അവരുടെ കഴിവുകൾ കാണിക്കുന്ന പരമാവധി 90 സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ എൻട്രികൾ സമർപ്പിക്കുക. പ്രവേശന മാനദണ്ഡങ്ങളും പങ്കെടുക്കാനുള്ള മറ്റ് വിശദാംശങ്ങളും അറിയുന്നതിന്  https://centrestage2.santoorstayyoung.com/ എന്ന ലിങ്ക് ഉപയോഗിക്കുക

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story