TECHNOLOGY

കാര്‍വാന്‍ മലയാളം സരിഗമ അവതരിപ്പിച്ചു

Newage News

21 Sep 2020

ഹിന്ദി, തമിഴ്, പഞ്ചാബി, ബംഗാളി, മറാത്തി സംഗീത പ്രേമികള്‍ക്കായി നൊസ്റ്റാള്‍ജിക് സംഗീതാനുഭവം നെയ്തതിനുശേഷം, സരിഗമ കാര്‍വാന്‍ മലയാളത്തിലേക്കും. എല്ലാ മലയാള, കര്‍ണാടക സംഗീത പ്രേമികള്‍ക്കും ഒരു വിരുന്നാണ് കാര്‍വാന്‍ മിനി മലയാളം. ഇതിഹാസ കലാകാരന്മാരായ പ്രേം നസീര്‍, യേശുദാസ്, എം.എസ്.സുബുലക്ഷ്മി, സിക്കിള്‍ സിസ്റ്റേഴ്സ്, എന്‍. രമണി, ഡോ.എം. ബാലമുരളികൃഷ്ണന്‍, കുന്നകുടി വൈദ്യനാഥന്‍ തുടങ്ങി നിരവധി പേരുടെ സംഗീതമാണ് സരിഗമ കാര്‍വാന്‍ ആസ്വാദകരിലേക്ക് എത്തിക്കുന്നത്. പ്രിയപ്പെട്ട ഗായകരുടെ പാട്ടുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനും മൂഡ് മാറുന്നതിനനസുരിച്ച്‌ പാട്ട് മാറ്റാനുമെല്ലാം ഇത് നിങ്ങളെ സഹായിക്കും. പാട്ടുകള്‍ പ്ലേ ചെയ്യുന്നതിന് ഇന്റര്‍നെറ്റ് ആവശ്യമില്ല, കൂടാതെ ശ്രവണ അനുഭവം തടസ്സപ്പെടുത്തുന്നതിന് പരസ്യ ഇടവേളകളുമില്ല.

5000 പ്രീ-ലോഡഡ് ഗാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, എഎം / എഫ്‌എം, ബ്ലൂടൂത്ത്, ഓക്സ്, യുഎസ്ബി തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. ഒരു വര്‍ഷം വാറണ്ടിയോടൊപ്പം 5 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററിയും ഈ ഇന്‍-വണ്‍ ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നു. പ്രീമിയം റെട്രോ രൂപവും വിപുലമായ ഉള്ളടക്ക ലൈബ്രറിയും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഇത് തീര്‍ച്ചയായും പ്രിയപ്പെട്ടവര്‍ക്കുള്ള മികച്ച സമ്മാനമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ