ECONOMY

എല്ലാ ഗൾഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗവ്യാപനം തടയാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളൊരുക്കി ഗൾഫ്

Newage News

02 Mar 2020

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക പടർത്തി സൗദി അറേബ്യയിലും കോവിഡ് 19. ഇതോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്റൈൻ വഴിയെത്തിയ സൗദി പൗരനാണ് വൈറസ് ബാധ. 

സൗദിയിൽ മടങ്ങിയെത്തിയിട്ടും ഇറാൻ സന്ദർശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയേറ്റയാളെ മാറ്റിപ്പാർപ്പിച്ചതായും മതിയായ ചികിൽസ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ കോവിഡ്–19 കണ്ടെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സൗദിയിലും വൈറസ്ബാധ സ്ഥിരീകരിച്ചത്.

290 കേസുകൾ പരിഗണിച്ചതിൽ ഒരാൾക്കുപോലും വൈറസ് ബാധയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി അറിയിച്ചത്. കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് 17 വിവിധ അതോറിറ്റികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ