FINANCE

എസ്ബിഐ ഉപഭോക്തൃ സമ്പർക്ക മേള കോട്ടയത്ത്; ലോൺ കുടിശ്ശിക വരുത്തിയ ഇടപാടുകാർക്ക് സുതാര്യമായ കുടിശ്ശിക നിവാരണ പദ്ധതി

04 Oct 2019

ന്യൂഏജ് ന്യൂസ്, കോട്ടയം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് മറ്റു പൊതുമേഖല ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നബാര്‍ഡ്, യുഐഡിഎഐ, സിഡ്ബി മുതലായ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഉപഭോക്തൃ സമ്പർക്ക സംരംഭ മേള നടത്തുന്നു. വിവിധയിനം വായ്പകൾ, കേന്ദ്രസർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികൾ, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, ആധാർ പേരു ചേർക്കലും വിവരം തിരുത്തലും തുടങ്ങി ഒട്ടനവധി ഉൽപന്നങ്ങളും സേവനങ്ങളും കോർത്തിണക്കിയാണ് മേള. ഒക്ടോബർ 4 നും 5 നും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് കേന്ദ്രധനകാര്യ വകുപ്പിന്റെ നിർദേശ പ്രകാരം മേള. എസ്ബിഐ കേരള ചീഫ് ജനറൽ മാനേജർ എം. എൽ. ദാസ് 4 ന് രാവിലെ 10 ന് മേള ഉദ്ഘാടനം ചെയ്യും.

ലോൺ കുടിശ്ശിക വരുത്തിയ ഇടപാടുകാർക്ക് സുതാര്യമായ കുടിശ്ശിക നിവാരണ പദ്ധതിയുടെ ഉപഭോക്താക്കളാകാൻ മേളയിൽ അവസരമുണ്ടെന്നും 

എസ്ബിഐ കേരള ചീഫ് ജനറൽ മാനേജർ എം. എൽ. ദാസ് അറിയിച്ചു.  എസ്ബിഐ ജനറൽ മാനേജർ അരവിന്ദ് ഗുപ്ത, കോട്ടയം, ആലപ്പുഴ ഡപ്യൂട്ടി ജനറൽ മാനേജർ, ജയതീർഥ വി. ജയ്നാപൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ