TECHNOLOGY

എസ്ബിഐ യോനോ ആപ്പ് വഴി നികുതി റിട്ടേൺ ഫയൽ ചെയ്യാം

Ajith Kumar

13 Oct 2021

സ്ബിഐയുടെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മൊബൈൽ ആപ്പായ യോനോവഴി ആദായ നികുതി റിട്ടേൺ സൗജന്യമായി ഫയൽ ചെയ്യാം. ടാക്സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.

ഫോം 16, പലിശ വരുമാന സർട്ടിഫിക്കറ്റ്, ടാക്സ് സേവിങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകൾ, ടിഡിഎസ് വിവരങ്ങൾ, ആധാർ, പാൻ തുടങ്ങിയവയാണ് ഇതിനായി നൽകേണ്ടിവരിക.

എങ്ങനെ റിട്ടേൺ നൽകാം

എസ്ബിഐ യോനോ ആപ്പ് ലോഗിൻ ചെയ്യുക.

ഷോപ്സ് ആൻഡ് ഓർഡർ മെനുവിൽ ക്ലിക്ക് ചെയ്യുക.

ടാക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്-ൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ടാക്സ്2വിൻവഴി റിട്ടേൺ നടപടികൾ പൂർത്തിയാക്കാം.

2020 ഡിസംബറിലെ കണക്കുപ്രകാരം 8.5 കോടി ഇന്റർനെറ്റ് ബാങ്കിങ് ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. 1.9 കോടി പേർ മൊബൈൽ ബാങ്കിങ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

കോവിഡ് വ്യാപനത്തെതുടർന്ന് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി ഡിസംബർ 31വരെ നീട്ടിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ