FINANCE

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു; പുതിയ നിരക്ക് ഡിസംബര്‍ 10 മുതല്‍, നിരക്ക് കുറയ്ക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാം തവണ

09 Dec 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: എസ്ബിഐ വായ്പ പലിശ നിരക്കുകള് കുറച്ചു. മാര്ജിനല് കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില് 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്.

ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം ഒരുവർഷത്തെ എംസിഎല്ആര് നിരക്ക് എട്ട് ശതമാനത്തില്നിന്ന് 7.90 ശതമാനമായാണ് കുറയുക. എല്ലാകാലാവധിയിലുമുള്ള പലിശ നിരക്കിലും കുറവുണ്ടാകും.

പലിശ നിരക്ക്                                                                

  • ഒരുമാസം-7.55 ശതമാനം
  • മൂന്നുമാസം-7.6ശതമാനം
  • ആറുമാസം-7.75ശതമാനം
  • ഒരുവര്ഷം-7.9ശതമാനം
  • രണ്ടുവര്ഷം-8ശതമാനം
  • മൂന്നുവര്ഷം-8.1ശതമാനം


നടപ്പ് സാമ്പത്തിക വര്ഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബര് 10 മുതല് നിലവില്വരും.

രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവില് ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്.

എംസിഎല്ആര് നിരക്ക് വഴിയല്ലാതെയും എസ്ബിഐയില്നിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവര്ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസര്വ് ബാങ്ക് റിപ്പോ നിരക്കില് മാറ്റം വരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും.

Content Highlights: SBI cuts lending rate

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story