FINANCE

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു

Newage News

15 Sep 2020

സ്ഥിര നിക്ഷേപങ്ങള്ക്കുള്ള പലിശ നിരക്കില് എസ്ബിഐ കുറവുവരുത്തി. ഒരുവര്ഷം മുതല് രണ്ടുവര്ഷംവരെയുള്ള നിക്ഷേപങ്ങള്ക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനുമുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്.

പുതിയ നിരക്കുകള് അറിയാം

  • 7 മുതല് 45 ദിവസംവരെ-2.9ശതമാനം
  • 46 മുതല് 179 ദിവസംവരെ-3.9ശതമാനം
  • 180 മുതല് 210 ദിവസംവരെ-4.4ശതമാനം
  • 211 മുതല് 1വര്ഷംവരെ-4.4ശതമാനം
  • ഒരുവര്ഷം മുതല് രണ്ടുവര്ഷംവരെ-4.9ശതമാനം
  • രണ്ടുവര്ഷം മുതല് മൂന്നുവര്ഷംവരെ-5.1ശതമാനം
  • മൂന്നുവര്ഷം മുതല് അഞ്ചുവര്ഷംവരെ-5.3ശതമാനം
  • 5വര്ഷംമുതല് 10വര്ഷംവരെ-5.4ശതമാനം

മുതിര്ന്ന പൗരന്മാര്ക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകള് സെപ്റ്റംബര് 10 മുതല് പ്രാബല്യത്തിലായി.

മുതിര്ന്ന പൗരന്മാര്ക്കുള്ള എസ്ബിഐ-വി കെയര് നിക്ഷേപ പദ്ധതിയില് ചേരാവുന്ന കാലാവധി ഡിസംബര് 31വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം മുതിര്ന്ന പൗരന്മാര്ക്ക് ലഭിക്കുന്നതിനേക്കാള് അധികമായി 0.30ശതമാനം പലിശ നല്കുന്നതാണ് വി കെയര്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story