FINANCE

എസ്ബിഐ ഭവനവായ്പ പലിശ കൂട്ടി; വനിതകൾക്കുള്ള ആനുകൂല്യം തുടരും

Newage News

05 Apr 2021

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പ പലിശ വർധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാൽശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്.

പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവുംകുറഞ്ഞനിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ 0.40 ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകൾക്ക് പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും.

പ്രത്യേക നിരക്കിൽ പ്രൊസസിങ് ഫീ ഉൾപ്പടെയുള്ളവ ഒഴിവാക്കി മാർച്ച് 31വരെയാണ് ഭവനവായ്പകൾ അനുവദിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story