LAUNCHPAD

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്-യെസ് ബാങ്ക് ബാങ്ക്വഷറന്‍സ് പങ്കാളിത്തത്തിനു തുടക്കമായി

Newage News

23 Sep 2020

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും സ്വകാര്യമേഖല ബാങ്കായ യെസ് ബാങ്കും ബാങ്ക്വഷറന്‍സ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് യെസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

യെസ് ബാങ്കിന്റെ  റീട്ടെയില്‍ ബാങ്കിംഗ് ഗ്ലോബല്‍ ഹെഡ് രാജന്‍ പെന്റല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് മുംബൈ മേഖല റീജിയണല്‍ ഡയറക്ടര്‍  എവിഎസ് ശിവരാമകൃഷ്ണ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.  എസ്ബിഐ ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് കുമാര്‍ ശര്‍മ, തേര്‍ഡ് പാര്‍ട്ടി ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് മേധാവി  സഞ്ജീവ് റോയ്, എസ്ബിഐ ലൈഫ്, ബിസിനസ് സ്ട്രാറ്റജി പ്രസിഡന്റ് അഭിജിത് ഗുലാനിക്കര്‍,  എസ്ബിഐ ലൈഫ് സോണ്‍ -1 പ്രസിഡന്റ് രവി കൃഷ്ണമൂര്‍ത്തി തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.

എസ്ബിഐ ലൈഫിന്റെ വൈവിധ്യമാര്‍ന്ന വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്  സൊലൂഷനുകള്‍ യെസ്ബാങ്കിന്റെ ശാഖകളിലൂടെ അവരുടെ ഇടപാടുകാര്‍ക്കും ലഭ്യമാക്കും. രാജ്യത്തെ 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ബാങ്കിനു ശാഖകളുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story