ECONOMY

ഇന്ത്യയുടെ ജിഡിപി 6.8 ശതമാനം ചുരുങ്ങുമെന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ റിപ്പോർട്ട്

Newage News

27 May 2020

മും​ബൈ: 2020-21ൽ ​ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന 6.8 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഇ​കോ​റാ​പ് എ​ന്ന റി​പ്പോ​ർ​ട്ടി​ലെ നി​ഗ​മ​നം അ​നു​സ​രി​ച്ച് 2019-20 -ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി 4.2 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യി​രി​ക്കും.

ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) വെ​ള്ളി​യാ​ഴ്ച ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച​ക്ക​ണ​ക്ക് പു​റ​ത്തു​വി​ടും. 

അ​തി​നു മു​ന്പ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ളും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​ശ​ക​ല​നം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. ഇ​തു​വ​രെ വ​ന്ന നി​ഗ​മ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും താ​ഴ്ന്ന​വ​യി​ൽ ഒ​ന്നാ​ണ് ഇ​കോ​റാ​പ്പി​ലേ​ത്. ബേ​ൺ സ്റ്റൈ​ൻ എ​ന്ന ബ്രോ​ക്ക​റേ​ജ് ജി​ഡി​പി ഏ​ഴു ശ​ത​മാ​നം കു​റ​യു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. 

മ​റ്റു ഗ​വേ​ഷ​ക​രെ​ല്ലാം അ​ഞ്ചു ശ​ത​മാ​ന​ത്തി​ന​ടു​ത്ത ഇ​ടി​വാ​ണു പ്ര​വ​ചി​ച്ച​ത്. 2019-20 ലെ ​വ​ള​ർ​ച്ച ഇകോ​റാ​പ് നേ​ര​ത്തേ പ്ര​വ​ചി​ച്ചി​രു​ന്ന​ത് അ​ഞ്ചു ശ​ത​മാ​ന​മാ​കും എ​ന്നാ​ണ്. ഇ​പ്പോ​ൾ അ​തു 4.2 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത് നാ​ലാം ത്രൈ​മാ​സ​ത്തി​ലെ ജി​ഡി​പി വ​ള​ർ​ച്ച കു​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്. 

നാ​ലാം ത്രൈ​മാ​സ​ത്തി​ൽ 1.2 ശ​ത​മാ​നം വ​ള​ർ​ച്ച​യേ ഇ​കോ​റാ​പ് പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ. ഒ​ന്നാം ത്രൈ​മാ​സ​ത്തി​ൽ 5.1, ര​ണ്ടി​ൽ 5.6, മൂ​ന്നി​ൽ 4.7 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു മു​ൻ ത്രൈ​മാ​സ​ങ്ങ​ളി​ലെ വ​ള​ർ​ച്ച.മാ​ർ​ച്ച് അ​വ​സാ​ന​ത്തെ ഏ​ഴു ദി​വ​സം ലോ​ക്ക് ഡൗ​ൺ ആ​യ​തു വ​ള​ർ​ച്ച​യി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കി. 1.4 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ടി​വാ​ണ് അ​വ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

2020-21-ൽ ​മൊ​ത്ത മൂ​ല്യ​വ​ർ​ധ​ന (ജി​വി​എ) 3.1 ശ​ത​മാ​നം ഇ​ടി​യു​മെ​ന്നാ​ണ് ഇ​കോ​റാ​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. 

റെ​ഡ്സോ​ൺ ജി​ല്ല​ക​ളി​ലാ​കും ജി​ഡി​പി ന​ഷ്‌​ട​ത്തി​ന്‍റെ 50 ശ​ത​മാ​നം. മൊ​ത്തം ന​ഷ്‌​ട​ത്തി​ൽ 90 ശ​ത​മാ​നം റെ​ഡ്, ഓ​റ​ഞ്ച് സോ​ണു​ക​ളി​ലെ ജി​ല്ല​ക​ളി​ലാ​ണ്.

പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​കും ജി​ഡി​പി ന​ഷ്‌​ട​ത്തി​ന്‍റെ 75 ശ​ത​മാ​ന​വും. മ​ഹാ​രാ​ഷ്‌​ട്ര (15.6 ശ​ത​മാ​നം) ത​മി​ഴ്നാ​ട് (9.4), ഗു​ജ​റാ​ത്ത് (8.6) എ​ന്ന​ തോ​തി​ലാ​ണു പ്ര​മു​ഖ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ങ്ക്.

ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ​യാ​കും രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​ബാ​ധ പാ​ര​മ്യ​ത്തി​ൽ എ​ത്തു​ക എ​ന്നും ഇ​കോ​റാ​പ് പ്ര​വ​ചി​ച്ചു. ഓ​ഗ​സ്റ്റ് ആ​ദ്യം വ​രെ രോ​ഗ​ബാ​ധ കു​ത്ത​നേ കു​റ​യും. പി​ന്നീ​ടു സാ​വ​ധാ​ന​മാ​കും. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ രോ​ഗ​ബാ​ധ തീ​രെ കു​റ​യു​മെ​ന്നാ​ണ് ഇ​വ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ