FINANCE

അപർട്മെന്റ് പ്രോജക്ടുകൾക്ക് വേണ്ടി ഭവന വയ്പ എടുക്കുന്നവർക്ക് എസ്ബിഐയിൽ നിന്നൊരു സന്തോഷ വാർത്ത; ഉപഭോക്താക്കൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വീട് നിർമിച്ചു കിട്ടിയില്ലെങ്കിൽ പണം തിരികെ കിട്ടും

Newage News

10 Jan 2020

മുംബൈ: ഭവന വയ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് എസ്ബിഐയിൽ നിന്നിതാ ഒരു സന്തോഷ വാർത്ത. ഇനിമുതൽ ഭവന വായ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വീട് നിർമിച്ചു കിട്ടിയില്ലെങ്കിൽ പണം തിരികെ കിട്ടും.

ഈ സ്‌കീം അപർട്മെന്റ് പ്രോജക്ടുകൾക്ക് മാത്രമേ ബാധകമാകൂ. ഇതിൽ എസ്ബിഐ മാത്രമായിരിക്കണം വായ്‌പാദാതാവ്. റിയൽ എസ്റ്റേറ്റ് രംഗത്തു കൂടുതൽ ഇടപാടുകൾക്ക് ഊർജം നൽകാനും ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസം നൽകാനുമാണ് ഈ നീക്കം.

നിലവിലെ ഭവന വായ്‌പാ പലിശ നിരക്ക് തന്നെയായിരിക്കും ഇതിനും. പുതിയ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരമാണ് എസ്ബിഐ ഈ ഇളവ് കൊണ്ടുവന്നത്. നിയമപ്രകാരം എല്ലാ ബിൽഡർമാരും രജിസ്റ്റർ ചെയ്യുകയും ഓരോ പ്രോജക്റ്റും പൂർത്തിയാക്കുന്ന സമയവും അറിയിക്കണം.

ഭവന വായ്പകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ബാങ്കിന്റെ ശ്രമം. ബാങ്ക് ആകെ നൽകിയിരിക്കുന്ന 22.48 ലക്ഷം കോടി വായ്പയുടെ വെറും 0.2 ശതമാനമാണ് (5000 കോടി) അവർ റിയൽ എസ്റ്റേറ്റ്, ഭവന വായ്‌പാ രംഗത്ത് നൽകിയിരിക്കുന്നത്.  രാജ്യത്തെ ഏഴ് മേഖലയിൽ ആണ് തുടക്കത്തിൽ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പിന്നീട് ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 2.5 കോടി വരെയുള്ള പ്രോജക്ടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story