APPLICATION

യൂ ട്യൂബിലൂടെ പ്രശസ്തനായ നിഹാല്‍ രാജ് എസ്ബിഐ 20 അണ്ടര്‍ ട്വന്‍റി അവാര്‍ഡിന് അര്‍ഹനായി

15 Feb 2019

ന്യൂഏജ് ന്യൂസ്, യൂ ട്യൂബിലൂടെ കിച്ച എന്ന പേരില്‍ പ്രശസ്തനാണ് നിഹാല്‍. കിച്ച ട്യൂബ് എച്ച്‌ഡി എന്ന പേരില്‍ സ്വന്തമായി നിഹാലിന് യൂ ട്യൂബ് ചാനലുണ്ട്. സ്റ്റേറ്റ് ബാങ്കിന്‍റെ യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്‍റി അവാര്‍ഡിന് കൊച്ചി സ്വദേശി നിഹാല്‍ രാജ് അര്‍ഹനായി. ഇന്ന് കിച്ച ട്യൂബിന് 30,000 ത്തിലധികം സ്ഥിരം വരിക്കാരുണ്ട്. കേവലം നാല് വയസ്സുളളപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലും പാചക ലോകത്തും താരമാണ് നിഹാല്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട കിച്ച.


സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും മാറ്റുരച്ച്‌ സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ് സ്റ്റേറ്റ് ബാങ്ക് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്‍റി അവാര്‍ഡിന് രൂപ നല്‍കിയിട്ടുളളത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ (പുരുഷ വിഭാഗം) ക്യാറ്റഗറിയിലാണ് നിഹാല്‍ രാജ് എന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് അവാര്‍ഡിന് അര്‍ഹനായത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story