CORPORATE

ടാറ്റ ചെയര്‍മാനായി സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സുപ്രീംകോടതി സ്റ്റേ ചെയ്തു

Newage News

10 Jan 2020

ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനര്‍നിയമിച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ടാറ്റ സണ്‍സിന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സൈറസ് മിസ്ത്രി ആവശ്യപ്പെടാത്ത പുനര്‍നിയമന വിഷയത്തിലാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നു ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.സൈറസ് മിസ്ത്രിക്ക് നോട്ടിസ് അയച്ച കോടതി മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ചു. ചെയർമാൻ സ്ഥാനത്തേയ്ക്ക് പുനർനിയമിച്ചെങ്കിലും മിസ്ത്രി ചുമതലയേറ്റിരുന്നില്ല.

ടാറ്റ സൺസിന്റെ ഭരണവ്യവസ്ഥയാകെ ഒറ്റയടിക്കു തകിടം മറിക്കുന്ന ഉത്തരവാണ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചതെന്നും സൈറസിനെ തിരിച്ചെടുക്കണമെന്ന നിലപാട് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളിലടക്കം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയതെന്നും ടാറ്റ ഹർജിയിൽ പറഞ്ഞിരുന്നു.

2012ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സൈറസ് മിസ്ത്രി ചെയര്‍മാനായത്. 2016ല്‍ ടാറ്റ സണ്‍സ് ബോര്‍ഡ് മിസ്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി രത്തന്‍ ടാറ്റയെ വീണ്ടും ഇടക്കാല ചെയര്‍മാനാക്കി. ഇത് ചോദ്യം ചെയ്താണ് മിസ്ത്രി കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.

Content Highlights: Supreme Court stays NCLAT order restoring Cyrus Mistry as executive chairman of Tata Group

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story