AUTO

ഇന്ത്യയ്ക്ക് സ്വന്തമായി വാഹന സ്‌ക്രാപ്പേജ് പോളിസി ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി

Newage News

18 Jan 2021

പുതിയ സ്‌ക്രാപ് നയം അധികം വൈകാതെ നടപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേന്ദ്രഗതാഗത മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി വാഹന സ്‌ക്രാപ്പേജ് പോളിസി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമത്തില്‍, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ അനുവദിക്കുന്നതിന് മോട്ടോര്‍ വാഹന മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും. ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ റദ്ദാക്കും.

'ആത്മനിര്‍ഭാര്‍ ഭാരത് ഇന്നൊവേഷന്‍ ചലഞ്ച് 2020-21' പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച അന്തിമ വിധി പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിക്കും. കൂടാതെ PMO നേരത്തെ ബന്ധപ്പെട്ടവരുമായി പുതിയ ചര്‍ച്ചകള്‍ക്കായി നിര്‍ദ്ദിഷ്ട നയം അയച്ചിരുന്നു. പഴയതും മലിനമാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തി വാഹന ആവശ്യകത വര്‍ധിപ്പിക്കുന്ന വാഹന സ്‌ക്രാപ് നയം സര്‍ക്കാരിന് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം. വെഹിക്കിള്‍ സ്‌ക്രാപ് പോളിസി അംഗീകരിച്ചുകഴിഞ്ഞാല്‍, ഇന്ത്യ ഒരു വാഹന കേന്ദ്രമായി ഉയര്‍ന്നുവരുമെന്നും വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. മാത്രമല്ല കൊവിഡ് കാലത്ത് വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും അദ്ദേഹ കൂട്ടിച്ചേര്‍ത്തു. സ്‌ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയ (2017) ത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

അതേസമയം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പുനര്‍രജിസ്ട്രേഷന്‍ നടത്തണമെങ്കില്‍ ഫീസ് 25 ഇരട്ടിയിലേറെ കൂടുതല്‍ നല്‍കേണ്ടിവരും. സ്‌ക്രാപ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് വാഹന കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രിയുടെ ശാസ്ത്രീയ ശേഖരണം, പൊളിക്കല്‍, പുനരുപയോഗത്തിനു തയാറാക്കല്‍ എന്നിവയ്ക്കാണ് നയം തയാറാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം തയാറാക്കിരിക്കുന്നത്. മഹാമാരി കാലത്ത് വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story