FINANCE

മ്യൂച്വൽ ഫണ്ട് നിക്ഷേപം: യൂണിറ്റ് അലോട്ട് ചെയ്യുന്ന രീതിയിൽ സെബി മാറ്റം വരുത്തി; പുതിയ വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കുമെന്നു വിദഗ്ധർ

Newage News

21 Sep 2020

മുംബൈ: മ്യൂച്വല് ഫണ്ടില് നിക്ഷേപിക്കുമ്പോള് യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയില് സെബി മാറ്റംവരുത്തി.

നിലവില് കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടില് നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാല് അന്നത്തെ ക്ലോസിങ് എന്എവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്.

ഇനിമുതല് പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകള് അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവര്നൈറ്റ് ഫണ്ടുകളില് നിലവിലെ രീതിക്ക് മാറ്റമില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.

കട്ട് ഓഫ് ടൈമില് സെബി ഈയിടെ മാറ്റംവരുത്തിയിരുന്നു. ഡെറ്റ് ഫണ്ടുകള്ക്ക് 12.30ഉം ഇക്വിറ്റി ഫണ്ടുകള്ക്ക് ഒരുമണിയുമാണ് പുതുക്കിയ സമയക്രമം. ഡെറ്റ് വിപണിയിലെ വ്യാപാര സമയം കുറച്ചതിനെതുടര്ന്നായിരുന്നു ഈ തീരുമാനം.

ലോക്ക് ഡൗണിനുമുമ്പ് മൂന്നുമണിയായിരുന്ന സമയമാണ് ഏപ്രില് ഏഴുമുതല് നേരത്തെയാക്കിയത്. രണ്ടു ലക്ഷം രൂപയില്താഴെയാണ് നിക്ഷേപിക്കുന്നതെങ്കില് നിലവില് അതാത് ദിവസത്തെ ക്ലോസിങ് എന്എവി പ്രകാരമാണ് നിക്ഷേപകന് യൂണിറ്റുകള് അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റംവരിക.

മ്യൂച്വൽ ഫണ്ട് നിക്ഷേപം സംബന്ധിച്ച്, വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പുതിയ നിർദേശം മാസംതോറും നിക്ഷേപം നടത്തുന്ന എസ്ഐപികളുടെയും ചെക്ക് വഴിയുള്ള നിക്ഷേപങ്ങളുടെയും കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നു വിദഗ്ധർ. നിക്ഷേപകരുടെ പണം മ്യൂച്വൽ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തിയശേഷമേ നിക്ഷേപ യൂണിറ്റുകൾ നൽകാവൂ എന്നാണ് നിർദേശം. ഫണ്ടുകളുടെ ആസ്തിമൂല്യം (നെറ്റ് അസറ്റ് വാല്യു–എൻഎവി) കണക്കാക്കുന്നതിന് ഒറ്റ രീതി കൊണ്ടുവരാനാണ് സെബി ഈ നിലപാടെടുത്തത്.

നിലവിൽ, 2 ലക്ഷം രൂപയിൽത്താഴെയുള്ള നിക്ഷേപങ്ങളിൽ അപേക്ഷ കിട്ടുന്ന ദിവസം തന്നെ (അന്നത്തെ എൻഎവിയിൽ) യൂണിറ്റുകൾ അലോട്ട് ചെയ്യും. 2 ലക്ഷം രൂപയ്ക്കു മേലാണു നിക്ഷേപമെങ്കിൽ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക മ്യൂച്വൽ ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തുന്ന ദിവസത്തെ എൻഎവി കണക്കാക്കിയാണ് യൂണിറ്റുകൾ നൽകുക. പുതിയ നിർദേശപ്രകാരം, ജനുവരി 1 മുതൽ, നിക്ഷേപത്തുക എത്രയായാലും അത് ഫണ്ട് കമ്പനിയുടെ അക്കൗണ്ടിലെത്തിയശേഷമേ യൂണിറ്റുകൾ നൽകാവൂ. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് പണമെത്തുന്നതെങ്കിൽ അടുത്ത ദിവസത്തേക്കാണു കണക്കാക്കുക. ഓൺലൈൻ ഇടപാടുകൾക്ക് ഇപ്പോഴും ഇതേ വ്യവസ്ഥയാണു ബാധകം.

എസ്ഐപി നിക്ഷേപകർക്ക് നിലവിൽ അപേക്ഷത്തീയതിയിൽത്തന്നെ യൂണിറ്റുകൾ കിട്ടും; 2 ലക്ഷത്തിൽത്താഴെയാണ് അവയിൽ ബഹുഭൂരിപക്ഷവും. എന്നാൽ അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഫണ്ടിന്റെ അക്കൗണ്ടിലേക്കു പണമെത്താൻ ഒന്നോ രണ്ടോ ദിവസമെടുക്കാറുണ്ട് എന്നതിനാൽ, പുതിയ നിർദേശം അവരുടെ എൻഎവി കണക്കൂകൂട്ടലുകളെ ബാധിക്കുമെന്നു വിദഗ്ധർ പറയുന്നു. ചെക്ക് വഴിയണു നിക്ഷേപമെങ്കിലും ഈ പ്രശ്നമുണ്ടാകും. ചെക്ക് ക്ലിയർ ചെയ്തുകിട്ടിയശേഷമേ യൂണിറ്റ് നൽകാനാവൂ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story