CORPORATE

വലിയ കമ്പനികളുടെ ഉന്നത പദവികൾ വേർതിരിക്കണമെന്ന നിർദേശം പാലിക്കുവാൻ 2 വർഷം കൂടി സമയം

Newage News

14 Jan 2020

ന്യൂഡൽഹി: വലിയ കമ്പനികളുടെ ചെയർമാൻ(ചെയർപഴ്സൻ), മാനേജിങ് ഡയറക്ടർ പദവികൾ വേർതിരിക്കണമെന്ന നിർദേശം പാലിക്കാൻ വിപണി നിയന്ത്രണ ഏജൻസി (സെബി) 2022 ഏപ്രിൽ വരെ സമയം നീട്ടി നൽകി.  ഓഹരി വിപണി മൂല്യത്തിൽ മുന്നിലുള്ള 500 കമ്പനികൾ ഇക്കൊല്ലം ഏപ്രി‍ൽ ഒന്നിനു മുൻപ് ചെയർമാൻ, എംഡി പദവികൾ പ്രത്യകം പ്രത്യേകമാക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. 

മിക്ക കമ്പനികളിലും നിലവിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) തസ്തികയാണുള്ളത്. കമ്പനിഭരണരീതി മെച്ചപ്പെടുത്താനാണു തസ്തികകൾ വേർതിരിക്കാൻ സെബി നിര്‍ദേശിച്ചത്. വ്യവസായ ലോകത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് തീയതി നീട്ടിയത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലമാണെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story