FINANCE

മ്യൂച്വല്‍ ഫണ്ടുകളുടെ ചെലവ് അനുപാതം സെബി പരിഷ്‌കരിച്ചത് നേട്ടമാകും;നിക്ഷേപകരുടെ പോക്കറ്റിലെത്തുക 2000 കോടി

06 May 2019

ന്യൂഏജ് ന്യൂസ്, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ വീണ്ടും മ്യൂച്വല് ഫണ്ടുകളുടെ ചെലവ് അനുപാതം പരിഷ്കരിച്ചത് കോടികളുടെ ലാഭം നേടാന് നിക്ഷേപകരെ സഹായിക്കും.

2019 ഏപ്രില് തുടക്കത്തില്തന്നെ ഫണ്ടുഹൗസുകള് പരിഷ്കരണം നടപ്പാക്കാന് തുടങ്ങിയതോടെ എക്സ്പെന്സന് റേഷ്യോയില് കാര്യമായ കുറവുണ്ടായി.

നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം അവര്ക്ക് ലഭിക്കുന്ന വാര്ഷിക ലാഭത്തില് 2000 കോടിയോളം രൂപയുടെ നേട്ടമെങ്കിലുമുണ്ടാകും.

ദീര്ഘകാല ലക്ഷ്യത്തോടെ എസ്ഐപി മാതൃകയില് നിക്ഷേപം നടത്തുന്നവര്ക്കാണിതിന്റെ പരമാവധി നേട്ടം ലഭിക്കുക.

ഇതിനുമുമ്പ് 1996ല് ചെലവ് അനുപാതത്തിന് സ്ലാബ് അടിസ്ഥാനമാക്കിയുള്ള ഘടനയാണ് നടപ്പാക്കിയിരുന്നത്. 2019 ഏപ്രില് ഒന്നിന് നടപ്പില് വരുന്ന രീതിയില് കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ ചെലവ് ഘടന സെബി അവതരിപ്പിക്കുന്നത്.

2019 മാര്ച്ച് 29ലെയും 2019 ഏപ്രില് 2ലെയും ചെലവിനത്തില് ഫണ്ടുഹൗസുകള് ഈടാക്കുന്ന തുക പരിശോധിക്കുമ്പോള് 2000 കോടി രൂപയുടെ വ്യത്യാസം കാണുന്നതായി വാല്യു റിസര്ച്ച് വ്യക്തമാക്കുന്നു.

ചെലവ് ഇനത്തില് എല്ലാ ഫണ്ട് ഹൗസുകളും നിക്ഷേപകരില്നിന്ന് ഈടാക്കിയിരുന്നത് ശരാശരി 27,000 കോടി രൂപയാണ്. പുതിയ തീരുമാനം നടപ്പിലായതോടെ ഇത് 25,000 കോടി രൂപയായി കുറയും.

ഫണ്ടുകളുടെ റെഗുലര് പ്ലാനിലാണ് ചെലവിനത്തില് കാര്യമായ കുറവുണ്ടാകുക. അര ശതമാനംമുതല് മുക്കാല് ശതമാനംവരെ ചെലവിനത്തില് കുറവുവരുത്തിയ ഫണ്ടുകളുണ്ട്.

ഫണ്ടില് നിക്ഷേപിച്ച് ദീര്ഘകാലത്തേയ്ക്ക് സമ്പത്ത് സ്വരുക്കൂട്ടുന്നവര്ക്കായിരിക്കും ഇതിന്റെ ഗുണം പരമാവധി ലഭിക്കുക. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.


ഓഹരി അധിഷ്ഠിത ഫണ്ടില് പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്ന ഒരാളാണ് നിങ്ങളെന്നിരിക്കട്ടെ.30 വര്ഷക്കാലയളവില് 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാല് നിങ്ങളുടെ നിക്ഷേപം 3.5 കോടിയായി വളര്ന്നിട്ടുണ്ടാകും.
സെബിയുടെ പുതിയ തീരുമാനപ്രകാരം നിങ്ങളുടെ ഫണ്ടിന്റെ ചെലവ് അനുപാതത്തില് 0.25 ശതമാനം കുറവുവരുത്തിയെന്നിരിക്കട്ടെ. കൂടുതലായി ലഭിക്കുക 20 ലക്ഷം രൂപയാണ്. അതുകൊണ്ടുതന്നെ ദീര്ഘകാല നിക്ഷേപകര്ക്ക് പുതിയ തീരുമാനം സന്തോഷിക്കാന് വകനല്കുന്നുണ്ട്.



Related News


Special Story

ആദായ നികുതിദായകർ കരുതിയിരുന്നോളു; സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ; ബിഗ്ഡാറ്റ അധിഷ്ഠിതമായി 1000 കോടി രൂപ ചെലവഴിച്ച് വകുപ്പ് തയാറാക്കിയ പദ്ധതി ഒരുങ്ങുന്നു