FINANCE

ബ്രോക്കറില്ലാതെ നേരിട്ട് ഓഹരി ഇടപാടുനടത്താന്‍ സെബി ഉടനെ അനുമതി നല്‍കിയേക്കും

Newage News

03 Aug 2020

ബ്രോക്കര് ഇല്ലാതെ നേരിട്ട് ബിഎസ്ഇ, എന്എസ്ഇ വഴി ഓഹരി ഇടപാടുനടത്താന് റീട്ടെയില് നിക്ഷേപകര്‍ക്ക് സെബി ഉടനെ അനുമതി നല്കിയേക്കും.

ബ്രോക്കര്മാര് വഴിയല്ലാതെ ഡയറക്ട് മാര്ക്കറ്റ് ആക്സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്. ഇലക്ട്രോണിക് രീതിയില്‍ ദിനംപ്രതിയുള്ള ഓഹരി വാങ്ങലിനും വില്ക്കലിനുമുള്ള സൗകര്യമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്വഴി നിക്ഷേപകര്ക്ക് ലഭിക്കുക.

പ്രമുഖ സ്ഥാപനങ്ങള്ക്കും ഓഹരി ബ്രോക്കര്മാര്ക്കുമാണ് നിലവില് സ്റ്റോക്ക് എക്സ്ചേഞ്ചുകള് ഈ സൗകര്യംനല്കിയിട്ടുള്ളത്. റീട്ടെയില് നിക്ഷേപകര് ബ്രോക്കര്മാരുടെ പ്ലാറ്റ്ഫോംവഴിയാണ് ഓഹരി ഇടപാട് നടത്തിവരുന്നത്.

ഓഹരി ഇടപാടിനെതന്നെ മാറ്റമറിക്കുന്ന തീരുമാനമാകും ഇതിലൂടെ നടപ്പാകുക. രാജ്യത്തെ ബ്രോക്കിങ് മേഖലയെത്തന്നെ പുതിയ തീരുമാനം ഇല്ലാതാക്കിയേക്കാം.

പുതിയ കണക്കനുസരിച്ച് സെറോധയ്ക്കാണ് ഏറ്റവുംകൂടുതല് ട്രേിഡിങ് അക്കൗണ്ടുള്ളത്. ഐസിഐസിഐ, അപ്സ്റ്റോക്ക്, ഏഞ്ചല്, എച്ച്ഡിഎഫ്സി, കൊട്ടക്, 5പൈസ, ഷേര്ഖാന്, മോട്ടിലാല് ഒസ് വാള്, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങിയ ബ്രോക്കര്മാരാണ് ആദ്യ  പത്തുസ്ഥാനങ്ങളിലുള്ള പ്രമുഖ ഓഹരി ബ്രോക്കര്മാര്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story