ECONOMY

നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലന പരിപാടിയുമായി നോര്‍ക്ക റൂട്ട്സ്; വിദേശ നഴ്സിങ് തൊഴിൽ ലൈസൻസിനു കേരളത്തിൽ പരിശീലനം

Newage News

20 Jan 2020

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്‍റ് മുഖാന്തരം രണ്ടാം ഘട്ട പരിശീലനം നോര്‍ക്ക റൂട്ട്സ് നല്‍കും.

ജിഎന്‍എം/ബിഎസ്‌സി/എംഎസ്‌സിയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്ന് യോഗ്യതാ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനം ലഭിക്കും. കോഴ്സ് തുകയുടെ 75% നോര്‍ക്ക വഹിക്കും.

പരിശീലനത്തിന് താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 31 ന് മുന്‍പ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റായ www.norkaroots.org  ലും ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 9497319640, 9895762632,9895364254 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ