ECONOMY

സ്വാശ്രയമെഡിക്കൽ പ്രവേശനം: പിന്നാക്ക വിഭാഗങ്ങളുടെ ഫീസിളവിന് മെറിറ്റാണ് മാനദണ്ഡമെന്ന് സുപ്രീംകോടതി

02 Dec 2019

ന്യൂഏജ് ന്യൂസ്, ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാർഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്‍മെന്‍റുകളുടെ വാദം സുപ്രീംകോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ എംഇഎസ് മെഡിക്കൽ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി എം വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹർജികൾ നൽകിയത്. മെറിറ്റല്ല, വാര്‍ഷിക വരുമാനമായിരിക്കണം ഫീസിളവിന്‍റെ മാനദണ്ഡമെന്നതാണ് സ്ഥാപനങ്ങളുടെ വാദം.

എന്നാൽ മെറിറ്റ് തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാനസർക്കാരും കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് നേരത്തേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സർക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ മാനേജ്‍മെന്‍റുകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി