FINANCE

കനത്ത വില്പന സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സ് 624 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

13 Aug 2019

ന്യൂഏജ് ന്യൂസ്, മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും പഴയപടി. സെന്സെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്സെക്സ് 623.75 പോയന്റ് താഴ്ന്ന് 36958.16 ലും നിഫ്റ്റി 183.30 പോയന്റ് നഷ്ടത്തില് 10925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1648 ഓഹരികള് നഷ്ടത്തിലുമായിരുന്നു. ഇന്ഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മര്ദമാണ് വിപണിയെ ബാധിച്ചത്.

ഇന്ത്യബുള്സ് ഹൗസിങ്, റിലയന്സ്, സണ് ഫാര്മ, ഗെയില്, ഹിന്ഡാല്;കോ തുടങ്ങിയ ഓഹരികള് നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, യുപിഎല്, ഭാരതി എയര്ടെല്, എന്ടിപിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീല് തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.



Related News


Special Story