ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധന

രിത്രത്തിലാദ്യമായി ബിഎസ്ഇ സെന്സെക്സ് 64,000വും നിഫ്റ്റി 19,000വും കടന്നു. മൂന്നു ദിവസം തുടര്ന്ന നേട്ടമാണ് വിപണിയെ റെക്കോഡ് ഭേദിക്കാന് സഹായിച്ചത്. ഇതോടെ നിക്ഷേപകരുടെ സമ്പത്തില് 2.2 ലക്ഷം കോടി രൂപയിലേറെ വര്ധനവുണ്ടായി.

മണ്സൂണിന്റെ തുടക്കം, എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്സ് കോര്പറേഷന്റെയും ലയന നടപടികളുടെ പൂര്ത്തീകരണം, ജൂണിലെ ഡെറിവേറ്റീവ് സീരീസിന്റെ കാലവധി അവസാനിക്കല് എന്നിവയൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

വിദേശ നിക്ഷേപകര്

വിപണിയിലെ സമീപകാല മുന്നേറ്റത്തിന്റെ പ്രധാനകാരണം വിദേശികളുടെ ഇടപെടലാണ്. ജൂണില് മാത്രം 300 കോടി ഡോളറിലേറെയാണ് ഇവര് നിക്ഷേപം നടത്തിയത്.

നാല് മാസത്തെ കണക്കെടുക്കുകയാണെങ്കില് മൂല്യം 1,100 കോടി ഡോളറാകും. 2020ല് അവര് നടത്തിയ മൊത്തം നിക്ഷേപത്തിന്റെ പകുതിയോളം വരുമിത്.

മണ്സൂണ് ആവേശം

ജൂണ് ആദ്യ പകുതിയില് സാധാരണയിലും താഴെയാണ് മഴ ലഭിച്ചത്. എന്നാല് ഈ ദിവസങ്ങള് മഴ ശക്തമായത് വിപണി നേട്ടമാക്കി. ചൊവാഴ്ച രാജ്യത്ത് 11.2 മില്ലീമീറ്റര് മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കാറുള്ളതിനേക്കാള് 50 ശതമാനം അധികമാണിത്.

വന്കിടക്കാരുടെ മുന്നേറ്റം

റിലയന്സ് ഇന്ഡസ്ട്രീസ്, ടാറ്റ കണ്സള്ട്ടന്സി സര്വീസസ്, ഇന്ഫോസിസ് തുടങ്ങിയ വന്കിട ഓഹരികളിലെ മുന്നേറ്റം സൂചികകള്ക്ക് കരുത്തായി. ഐടി, ലോഹം, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും നേട്ടത്തില്.

ജിക്യുജി പാര്ടണേഴ്സില് നിന്നുള്പ്പടെ നിക്ഷേപ താല്പര്യം വര്ധിച്ചത് അദാനി ഓഹരികളും നേട്ടമാക്കി.

ആഗോള വിപണി

യുഎസിലെ സാമ്പത്തിക സൂചകങ്ങള് മെച്ചപ്പെട്ടത് ആഗോള തലത്തില് വിപണികളില് ഉണര്വുണ്ടാക്കി.

യുഎസ്, യൂറോപ്യന് സൂചികകള് ചൊവാഴ്ച നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

X
Top