FINANCE

സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

29 Nov 2019

മുംബൈ: തുടര്ച്ചയായ രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തില് ക്ലോസ് ചെയ്തു. സെന്സെക്സ് 336.36 പോയന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയന്റ് നഷ്ടത്തില് 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1318 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 182 ഓഹരികള്ക്ക് മാറ്റമില്ല.

ലോഹം, വാഹനം, ഫാര്മ, പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

ഭാരതി ഇന്ഫ്രടെല്, അദാനി പോര്ട്സ്, ഭാരതി എയര്ടെല്, എച്ച്ഡിഎഫ്സി ബാങ്ക്, എന്ടിപിസി, ബിപിസിഎല്, ഗെയില്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള് നേട്ടത്തിലായിരുന്നു.

സീ എന്റര്ടെയന്മെന്റ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാന് യുണിലിവര്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹിന്ഡാല്കോ, റിലയന്സ്, സണ് ഫാര്മ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തു വരുമെന്ന പ്രതീക്ഷയിൽ നിക്ഷേപകരില് പലരും വിപണിയില്നിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുഎസ്-ചൈന വ്യാപാര കരാര് ചര്ച്ചകളും വിപണിയെ സ്വാധീനിച്ചു.



Related News


Special Story