Newage News
08 Jul 2020
മുംബൈ: ദിവസം മുഴുവന്‍ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി സൂചികകളെ ബാധിച്ചു.
സെന്‍സെക്സ് 345.51 പോയന്റ് താഴ്ന്ന് 36,329.01ലും നിഫ്റ്റി 93.90 പോയന്റ് നഷ്ടത്തില്‍ 10,705.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1492 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടാറ്റ സ്റ്റീല്‍, ഐടിസി, ഐഒസി, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരന്നു.
സീ എന്റര്ടെയ്ന്മന്റ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, വാഹനം എന്നീ മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.