FINANCE

ലോക്ഡൗണ്‍ നീട്ടിയതും കനത്ത വില്പന സമ്മര്‍ദവും തിരിച്ചടിയായി; ഓഹരിവിപണികൾ അവസാനിച്ചത് നഷ്ടത്തിൽ

Newage News

18 May 2020

മുംബൈ: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് വിപണിയെ സ്വാധീനിക്കാനായില്ല. സെന്സെക്സ് 1068.75 പോയന്റ് നഷ്ടത്തില് 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1702 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്ക്ക് മാറ്റമില്ല. ലോക്ഡൗണ് നീട്ടിയതും കനത്ത വില്പന സമ്മര്ദവും വിപണിയുടെ കരുത്തുചോര്ത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികള് വിറ്റൊഴിഞ്ഞു.

ഇന്ഡസിന്റ് ബാങ്ക്, സീ എന്റര്ടെയ്ന്മെന്റ്, ഐഷര് മോട്ടോഴ്സ്, അള്ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള് നഷ്ടത്തിലായിരുന്നു.

സിപ്ല, ടിസിഎസ്, ഭാരതി ഇന്ഫ്രടെല്, ഇന്ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോള് ക്യാപ് സൂചികകള് 3-4ശതമാനം താഴ്ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story