FINANCE

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 31,000വും നിഫ്റ്റി 9000വും ഭേദിച്ചു; സെന്‍സെക്‌സിലെ നേട്ടം 1079 പോയിന്റ്, നിഫ്റ്റി ഉയർന്നത് 366 പോയന്റും

Newage News

27 Mar 2020

മുംബൈ: തുടര്ച്ചയായി നാലാംദിവസവും ഓഹരി വിപണിയില് മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 31,000 കടന്നു. നിഫ്റ്റിയകാട്ടെ 9000 ഭേദിക്കുകയും ചെയ്തു.

1079 പോയന്റാണ് സെന്സെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 366 പോയന്റും ഉയര്ന്നു. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 62 ഓഹരികള് നഷ്ടത്തിലുമാണ്. 34 ഓഹരികള്ക്ക് മാറ്റമില്ല.

റിസര്വ് ബാങ്ക് ഗവര്ണറുടെ പ്രഖ്യാപനംകാത്താണ് വിപണി പ്രതീക്ഷയോടെ ഉണര്ന്നത്. രാവിലെ 10നാണ് ശക്തികാന്ത ദാസ് മാധ്യമപ്രവര്ത്തകരെ കാണുന്നത്.

നിഫ്റ്റി ബാങ്ക് സൂചികയാണ് മികച്ച നേട്ടത്തില്. സൂചിക 7.34ശതമാനം ഉയര്ന്നു. മിഡ്ക്യാപ് സൂചിക 3.51ശതമാനവും സ്മോള് ക്യാപ് 3.06 ശതമാനവും നേട്ടത്തിലാണ്.

ഇന്ഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയര്ന്നു. ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹകളാണ് നേട്ടത്തില്.

ഭാരതി എയര്ടെല്, ഹീറോ മോട്ടോര്കോര്പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story