FINANCE

ഓഹരി സൂചികകൾ ഉയർന്ന നിലവാരത്തിൽ ക്ലോസ്‌ ചെയ്തു

Newage News

15 Apr 2021

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ദിനവ്യാപാരത്തിനിടയിലെ ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259.62 പോയന്റ് നേട്ടത്തിൽ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയർന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം കവിഞ്ഞതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി മുന്നേറ്റം നടത്തിയത്.

ടിസിഎസ്, സിപ്ല, ഒഎൻജിസി, വിപ്രോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഇൻഫോസിസ്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ബിഎസ്ഇയിലെ 1226 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരു ശതമാനത്തോളം നഷ്ടത്തിലായി. മെറ്റൽ, ഫാർമ സൂചികകൾ ഒരു ശതമാനത്തിലേറെ ഉയരുകയും ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story