FINANCE

രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടും വിപണിയെ കൈവിടാതെ നിക്ഷേപകര്‍; സെന്‍സെക്‌സില്‍ 522 പോയന്റ് നേട്ടം

Newage News

25 Mar 2020

മുംബൈ: തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനെ അതിജീവിച്ച് ഓഹരി വിപണിയില് രണ്ടാം ദിവസവും മികച്ച നേട്ടം.

സെന്സെക്സ് 522 പോയന്റ് ഉയര്ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില് 7952ലുമാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് ബാധ കൂടുതല് വ്യാപകമാകാതിരിക്കാന് രാജ്യമൊട്ടാകെ അടച്ചിടാന് നിര്ബന്ധിതമായ സാഹചര്യത്തിലും വിപണിയെ നിക്ഷേപകര് കൈവിട്ടില്ല.

നിഫ്റ്റി ഐടി സൂചിക 1.66 ശതമാനവും ബാങ്ക് സൂചിക 0.35ശതമാനവും സ്മോള്ക്യാപ് മിഡക്യാപ് എന്നിവ യഥാക്രമം 045ഉം 0.65ഉം ശതമാനവും നേട്ടത്തിലാണ്.

റിലയന്സാണ് മികച്ച നേട്ടത്തില്. ഓഹരി വില എട്ടുശതമാനം ഉയര്ന്നു. ബജാജ് ഫിനാന്സ്, ബജാജ് ഫിന്സര്വ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഇന്റസിന്ഡ് ബാങ്ക്, എല്ആന്ഡ്ടി, അള്ട്രടെക് സിമെന്റ്, ഏഷ്യന് പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്.

ഏഷ്യന് വിപണികളിലും ഉണര്വ് പ്രകടമാണ്. നിക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകള് മികച്ച നേട്ടത്തിലാണ്. യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story