FINANCE

കൊറോണാ പ്രതിരോധ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി: സെന്‍സെക്‌സ് തുടങ്ങിയത് 611 പോയന്റ് നേട്ടത്തോടെ

Newage News

26 Mar 2020

മുംബൈ: രാജ്യത്ത് കോവിഡ് പടരുമ്പോഴും പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജില് പ്രതീക്ഷയര്പ്പിച്ച വിപണി.

അതോടെ ഇരുസൂചികകളും കരുത്ത് നിലനിര്ത്തി. സെന്സെക്സ് 611 പോയന്റ് ഉയര്ന്ന് 29,147ലും നിഫ്റ്റി 176 പോയന്റ് നേട്ടത്തില് 8494 പോയന്റിലുമാണ് വ്യാപാരം നടക്കുന്നത്.

നിഫ്റ്റി ബാങ്ക് സൂചിക 2.61 ശതമാനവും ഐടി 3.77 ശതമാനവും സ്മോള് ക്യാപ് 2.72 ശതമാനവും മിഡക്യാപ് 1.82 ശതമാനവും നേട്ടത്തിലാണ്.

എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, റിലയന്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ഫോസിസ്, ടെക് മഹീന്ദ്ര, യുപിഎല് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്.

യെസ് ബാങ്ക്, ഐഒസി, മാരുതി സുസുകി, ഗ്രാസിം, ഒഎന്ജിസി, പവര്ഗ്രിഡ് കോര്പ്, എന്ടിപിസി, കൊട്ടക് മഹീന്ദ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.

യുഎസ് വിപണിയായ നാസ്ദാക്ക് നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുറോപ്യന് വിപണികള് നഷ്ടത്തിലാണെങ്കിലും ഏഷ്യന് വിപണികളില് നിക്കിയും ഷാങ്ഹായും ഒഴികെയുള്ള സൂചികകള് നേട്ടത്തിലാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story