FINANCE

ധനമന്ത്രിയുടെ ആശ്വാസ നടപടികളോട് അനുകൂലമായി പ്രതികരിച്ച് ഓഹരിവിപണി; സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 692 പോയന്റ് നേട്ടത്തില്‍

Newage News

24 Mar 2020

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനൊടുവില് ഓഹരി വിപണിയില് ആശ്വാസനേട്ടം. കോര്പ്പറേറ്റുകള്ക്ക് ആശ്വാസ നടപടികളുമായി ധനമന്ത്രിയെത്തിയതാണ് വിപണിക്ക് തുണയായത്.

സെന്സെക്സ് 692.79 പോയന്റ് നേട്ടത്തില് 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയര്ന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി.

നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയര്ന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികള് നേട്ടത്തിലായിരുന്നു. 1310 ഓഹരികള് നഷ്ടംനേരിട്ടു.

ഇന്ഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയര്ന്ന് 589 നിലവാരത്തിലെത്തി. അദാനി പോര്ട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാന്സ്, ഹിന്ദുസ്ഥാന് യുണിലിവര് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇന്ഡസിന്റ് ബാങ്ക്, പവര്ഗ്രിഡ് കോര്പ് തുടങ്ങിയ ഓഹരികള് നഷ്ടത്തിലായിരുന്നു.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള് തന്നെ നിക്ഷേപകര് ആത്മവിശ്വാസത്തിലായിരുന്നു. സെന്സെക്സ് 1212 പോയന്റും നിഫ്റ്റി 353 പോയന്റും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. വൈകീട്ട് നടത്തിയ വീഡിയോ കോണ്ഫറന്സില് സാമ്പത്തിക പാക്കേജ് ഉടന് പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഒരൊറ്റദിവസത്തെ ഏറ്റവുംവലിയ തകര്ച്ചയാണ് കഴിഞ്ഞദിവസം വിപണിയില് കണ്ടത്. വിവിധ സംസ്ഥാനങ്ങള് അടച്ചിടാനുള്ള തീരുമാനം പുറത്തുവന്നതോടെ വിപണി 4000പോയന്റോളം കൂപ്പുകുത്തിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story