FINANCE

2025-നു മുമ്പ് സെൻസെക്സ് 1,00,000 കടക്കുമെന്ന് വിപണി വിദഗ്ധർ; 'വിപണിയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ താത്കാലികം, ഇന്ത്യയുടെ വളർച്ച മികച്ചത്'

13 Aug 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: സെൻസെക്സ് 2025-നു മുമ്പ് 1,00,000 കടക്കുമെന്ന് പ്രമുഖ വെൽത്ത് മാനേജ്മെന്റ് കമ്പനിയായ കാർവി പ്രൈവറ്റ് വെൽത്തിന്റെ സി.ഇ.ഒ. അഭിജിത് ഭാവെ.                                                                                                                                                                                                                                  

വിപണിയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ താത്കാലികമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ച മികച്ചതാണ്. ജനാധിപത്യവും സുസ്ഥിര ഭരണവുമാണ് ഇന്ത്യയുടെ ശക്തി.

മറ്റുള്ളവർ വളരെ പ്രതീക്ഷയോടെയാണ് രാജ്യത്തെ കാണുന്നത്. സമ്പത്ത് ഉണ്ടാക്കാൻ ഏറ്റവും നല്ല സമയമാണ് വരുന്ന 10 വർഷം. സ്വർണം, റിയൽ എസ്റ്റേറ്റ്, ഓഹരി മേഖലകൾ വൻ വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കാർവിയുടെ പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ, പാലക്കാട്, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഈ വർഷം തന്നെ ശാഖകൾ തുറക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇപ്പോൾ സാന്നിധ്യമുണ്ട്.



Related News


Special Story