FINANCE

സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Newage News

28 Nov 2020

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില് ഓഹരി സൂചികകള് നഷ്ടത്തില് ക്ലോസ്ചെയ്തു. സെന്സെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില് 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 1039 ഓഹരികള് നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്ക്ക് മാറ്റമില്ല. പവര്ഗ്രിഡ്, എച്ച്സിഎല് ടെക്, ഒഎന്ജിസി, ഹിന്ഡാല്കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്, വിപ്രോ, ഇന്ഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

ബ്രിട്ടാനിയ, ഏഷ്യന് പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്പ്, ടൈറ്റാന് തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കുകയുംചെയ്തു.

വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള് ഒരുശതമാനത്തോളം ഉയര്ന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊര്ജം തുടങ്ങിയ ഓഹരികള് വില്പന സമ്മര്ദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോള് ക്യാപ് സൂചികകള് രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story