ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 51.10 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 62130.57 ലെവലിലും നിഫ്റ്റി 0.60 ഉയര്‍ന്ന് 18,497.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1787 ഓഹരികള്‍ മുന്നേറുമ്പോള്‍ 1688 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

194 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്,ഐഷര്‍ മോട്ടോഴ്‌സ്,ടൈറ്റന്‍ കമ്പനി, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നഷ്ടം വരിച്ചത്. ബിപിസിഎല്‍, ഡിവിസ് ലാബോറട്ടറീസ്, കോള്‍ ഇന്ത്യ,അപോളോ ഹോസ്പിറ്റല്‍സ്,യുപിഎല്‍ എന്നിവ നേട്ടത്തില്‍ മുന്നിലെത്തി.

മേഖലകളില്‍ വിവരസാങ്കേതിക വിദ്യ അരശതമാനം താഴ്ച വരിച്ചപ്പോള്‍ പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നേട്ടമാണ് സ്വന്തമാക്കിയത്. തണുപ്പന്‍ തുടക്കത്തെ നേരിയ തോതില്‍ ഉയര്‍ത്താന്‍ ബാങ്കിംഗ്, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് ഓഹരികള്‍ക്കായെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

അതേസമയം ഐടികളിലെ വില്‍പന സമ്മര്‍ദ്ദം നേട്ടമില്ലാതാക്കി. ഭക്ഷ്യവിലക്കുറവിന്റെ ഫലത്തില്‍ ഈ മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധന തീരുമാനം വരാനിരിക്കെ ആഗോള വിപണികള്‍ ജാഗരൂകരാണ്.

X
Top