FINANCE

569 പോയന്റ് കുതിച്ച് സെൻസെക്‌സ്; ഐആർസിടിസി നിക്ഷേപകർക്ക് നൽകിയത് 11ശതമാനം നേട്ടം

Amala Savior

14 Oct 2021

മുംബൈ: ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ഐടി കമ്പനികളായ ഇൻഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവർത്തനഫലങ്ങളാണ് വിപണിക്ക് കരുത്തായത്.

പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്ഘടന തിരുച്ചുവരുമെന്ന പ്രതീക്ഷയും സെൻസെക്സിനെ 61,000നും നിഫ്റ്റിയെ 18,300നും മുകളിലെത്തിച്ചു. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ആഗോള വിപണികളിൽനിന്നുള്ള സൂചനകളും കൂടിയായപ്പോൾ വ്യാപാര ദിനത്തിലുടനീളം നേട്ടം നിലനിർത്താൻ വിപണിക്കായി.

568.90 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി(11%), അദാനി പോർട്സ്(7%), വിപ്രോ (5.4%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണിമൂല്യം 273 ലക്ഷംകോടി മറികടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story