FINANCE

സെന്‍സെക്‌സില്‍ 275 പോയന്റ് നേട്ടത്തോടെ തുടക്കം; മൂന്നുദിവസവും നേരിട്ട തളര്‍ച്ചയില്‍നിന്ന് ഓഹരി വിപണി ഉണര്‍ന്നു

25 Jul 2019

ന്യൂഏജ് ന്യൂസ്, മുംബൈ: വ്യാപാര ആഴ്ചയുടെ മൂന്നുദിവസവും നേരിട്ട തളര്ച്ചയില് നിന്ന് ഓഹരി വിപണി ഉണര്ന്നു.

സെന്സെക്സ് 275 പോയന്റ് നേട്ടത്തില് 38122ലും നിഫ്റ്റി 77 പോയന്റ് ഉയര്ന്ന് 11348ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 849 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 410 ഓഹരികള് നഷ്ടത്തിലുമാണ്. ഫാര്മ, എഫ്എംസിജി, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള് നേട്ടത്തിലാണ്.

സിപ്ല, സണ് ഫാര്മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ഡാല്കോ, ആക്സിസ് ബാങ്ക്, ഭാരതി എയര്ടെല്, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹീറോ മോട്ടോര്കോര്പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഐഒസി, കോള് ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഏഷ്യന് പെയിന്റ്സ്, ഒഎന്ജിസി, യുപിഎല്, യെസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story