ECONOMY

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കങ്ങളുമായി സംസ്ഥാനസർക്കാർ; സേവനനിരക്കുകൾ അഞ്ചുശതമാനം ഉയർത്താൻ തീരുമാനം, ധനമന്ത്രി ലക്ഷ്യമിടുന്നത് 200 കോടി

15 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ വകുപ്പുകളുടെ സേവനനിരക്കുകൾ അഞ്ചുശതമാനം ഉയർത്തുന്നു.സർക്കാർ നല്കുന്ന സൗജന്യസേവനങ്ങൾ തുടരുമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലേതടക്കമുള്ള ഫീസുകളും ചാർജുകളും ജൂൺ-ജൂലായ് മാസത്തോടെ അഞ്ചുശതമാനം ഉയർത്താനാണ് തീരുമാനം. കുറഞ്ഞത് 200 കോടിയെങ്കിലും ഈയിനത്തിൽ അധികവരുമാനമുണ്ടാക്കാനാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.

പ്രളയ സെസ് ഏർപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി വിദേശത്തുനിന്ന് മടങ്ങിവന്നാലുടൻ തീരുമാനമുണ്ടാകും. രണ്ടുവർഷത്തേക്ക് സെസ് പിരിക്കാനാണ് ജി.എസ്.ടി. കൗൺസിൽ അനുമതി നല്കിയിട്ടുള്ളത്. ഇതോടെ അഞ്ചുശതമാനത്തിന് മുകളിൽ നികുതി ബാധകമായവയ്ക്കെല്ലാം ഒരുശതമാനം സെസ് വരും. ഇതിനുപുറമേയാണ് സേവനനിരക്ക് വർധിപ്പിക്കാനും ധനവകുപ്പ് ഒരുങ്ങുന്നത്.

സേവനനിരക്ക് വർധന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് ധനവകുപ്പ് കർക്കശ നടപടികളിലേക്ക് നീങ്ങുന്നത്. നിരക്കുവർധന നടപ്പാക്കാത്ത വകുപ്പുകളോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. വകുപ്പ് സെക്രട്ടറിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചാണ് നിർദേശം നല്കിയത്.

അഞ്ചുശതമാനം ഉയർത്താനാവുന്ന നിരക്കുകളും ഫീസുകളും ഏതൊക്കെയെന്ന് നിർദേശിക്കാനാണ് എല്ലാ വകുപ്പുകളോടും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. പല വകുപ്പുകളും ഈടാക്കുന്ന നിരക്കുകൾ കാലഹരണപ്പെട്ടതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എക്സൈസ് വകുപ്പിനോടും പ്രത്യേക ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ നിർദേശം തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികളുടെ ഫീസും ആശുപത്രിസേവനങ്ങളുടെ നിരക്കും ഉയർത്തുന്നത് എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും അത് മറികടക്കാനാവുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി എത്തിയാലുടൻ വകുപ്പുകളുടെ നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കാനാണ് തീരുമാനം.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തകുടിശ്ശിക വിതരണം ചെയ്യാൻമാത്രം 1703 കോടിരൂപയാണ് ഈ മാസം അധികമായി ചെലവിടേണ്ടിവരുന്നത്. അധിക വിഭവസമാഹരണത്തിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്താനും വിവിധ നിരക്കുകൾ വർധിപ്പിക്കാനും ബജറ്റിൽ നിർദേശിച്ചിരുന്നെങ്കിലും ഈ മാസമാദ്യമാണ് രജിസ്ട്രേഷൻ വകുപ്പ് അക്കാര്യത്തിൽ തീരുമാനമെടുത്തത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ