AUTO

ഹ്യുണ്ടേയ് ഏഴു സീറ്റുള്ള ക്രേറ്റയുടെ പരീക്ഷണയോട്ടം ആരംഭിച്ചു

Newage News

30 Mar 2020

രാജ്യാന്തര വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന ഏഴു സീറ്റുള്ള ക്രേറ്റയുടെ പരീക്ഷണയോട്ടങ്ങൾ ഹ്യുണ്ടേയ് ആരംഭിച്ചു. ഇന്ത്യയിൽ അടക്കം നിരവധി വിപണികളിൽ പുറത്തിറങ്ങുന്ന കേറ്റയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ കൊറിയയിൽ നിന്നാണ് പുറത്തുവരുന്നത്.

പുതിയ ക്രേറ്റയോട് സാമ്യമുള്ള രൂപവുമായി എത്തുന്ന ഏഴു സീറ്റ് വാഹനത്തിന് ക്രേറ്റയെക്കാൾ 20 എംഎം വീൽബെയ്സും 30 എംഎം നീളവും കൂടുതലാണ്. എക്സ്റ്റീരിയറും ഇന്റീരിയറും കൂടുതൽ പ്രീമിയമാക്കി വാഹനത്തെ പുറത്തിറക്കാനായിരിക്കും ഹ്യുണ്ടേയ് ശ്രമിക്കുക.

ഇന്ത്യയിൽ ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്ടർ പ്ലെസ്, തുടങ്ങി വാഹനങ്ങളുമായിട്ടാണ് ക്രേറ്റയുടെ 7 സീറ്റ് പതിപ്പ് മത്സരിക്കുക. അടുത്ത വർഷം പുതിയ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Hyundai Creta 7 Seater

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story