FINANCE

ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണികൾ നഷ്ടത്തിൽ

Newage News

01 May 2021

മുംബൈ: ദലാൾ സ്ട്രീറ്റ് കരടികൾ കീഴടക്കി. തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി കൂപ്പുകുത്തി.

ഏഷ്യൻ വിപണികളിലെ നഷ്ടവും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നതും വിപണിയുടെ ആത്മവിശ്വാസം കെടുത്തി. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾക്ക് രണ്ടു ശതമാനത്തോളം പോയന്റ് നഷ്ടമായി.

നിഫ്റ്റി ബാങ്ക് സൂചിക മൂന്നു ശതമാനവും എഫ്എംസിജി, ഓട്ടോ, ഐടി സൂചികകൾ 1.5ശതമാനംവീതവും നഷ്ടം നേരിട്ടു. അതേസമയം, ഫാർമ സൂചിക ഒരുശതമാനം നേട്ടത്തോടെ റെക്കോഡ് കുറിക്കുകയും ചെയ്തു.

നിഫ്റ്റി 264 പോയന്റ് നഷ്ടത്തിൽ 14,631ലും സെൻസെക്സ് 983.5 പോയന്റ് താഴ്ന്ന് 48,782ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ഗ്രാസിം, ഐഒസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ബിപിസിഎൽ, സിപ്ല, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story