FINANCE

ആ​റാം ദി​വ​സ​ത്തി​ലും ഓ​ഹ​രി​വി​പ​ണി​യി​ൽ ഇടിവ്; നി​ക്ഷേ​പ​ക​ർ​ക്കു നഷ്ടമായത് 11.31 ല​ക്ഷം കോ​ടി രൂ​പ

Newage News

25 Sep 2020

മും​ബൈ: ആ​ഗോ​ള വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ആ​റാം ദി​വ​സ​ത്തി​ലും ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്ട​ക്കി​ത​പ്പ്. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 1,114.82 പോ​യി​ന്‍റ താ​ണ് 36,553.60 ലും ​എ​ൻ​എ​സ്ഇ നി​ഫ്റ്റി 326.30 പോ​യി​ന്‍റി ഇ​ടി​ഞ്ഞ് 10,805.55 ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്. സെ​ൻ​സെ​ക്സി​നെ പ്ര​ധാ​ന​മാ​യും പി​ന്നോ​ട്ടു വ​ലി​ച്ച​ത് ഐ​ടി, ബാ​ങ്കി​ംഗ് ഓ​ഹ​രി​ക​ളാ​ണ്.

ഇ​ൻ​ഫോ​സി​സ് ആ​ണ് സെ​ൻ​സെ​ക്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ഗ​റ്റീ​വ് പോ​യി​ന്‍റ് സം​ഭാ​വ​ന ചെ​യ​ത​ത്; 150.04. ആ​ർ​ഐ​എ​ൽ (143.34), ടി​സി​എ​സ് (130.68), ഐ​സിഐ​സിഐ ​ബാ​ങ്ക്(100.53), എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്(65.67) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ന്പ​നി​ക​ളു​ടെ പ​ങ്ക്. 

ഓ​ഹ​രി​വി​ല​യി​ടി​വി​നെ​ത്തു​ട​ർ​ന്ന് ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത വി​വി​ധ ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ല്യം ഇ​ടി​ഞ്ഞു. ഇ​തോ​ടെ ഇ​ന്ന​ലെ നി​ക്ഷേ​പ​ക​ർ​ക്ക് 3.91 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ആ​റു ദി​വ​സം​കൊ​ണ്ട് നി​ക്ഷേ​പ​ക​ർ​ക്കു പോ​യ​താ​ക​ട്ടെ 11.31 ല​ക്ഷം കോ​ടി രൂ​പ​യും. ഈ ​മാ​സം 16 മു​ത​ൽ സെ​ൻ​സെ​ക്സി​ൽ ന​ഷ്ട​മാ​യ​ത് 2749.25 പോ​യി​ന്‍റാ​ണ്.​ 

അ​തേ​സ​മ​യം, ഡോ​ള​റി​നെ​തി​രെ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യം 32 പൈ​സ ഇ​ടി​ഞ്ഞ് 73.89 രൂ​പ​യാ​യി. <br> യൂ​റോ​പ്പി​ൽ വീ​ണ്ടും ലോ​ക്ക് ഡൗ​ണ്‍ വേ​ണ്ടി​വ​രു​മെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ കാ​ല​ത്തേ​ക്ക് വൈ​റ​സ് ആ​ക്ര​മ​ണം തു​ട​രു​മെ​ന്നു​മുള്ള മു​ന്ന​റി​യി​പ്പുക​ളു​മാ​ണ് വി​പ​ണി​യു​ടെ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story