FINANCE

ഓഹരി സൂചികകൾ നഷ്ടത്തിൽ

Newage News

10 Apr 2021

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള കാരണങ്ങളോടൊപ്പം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽകൂടിയതും വാക്സിൻ വിതരണത്തിലെ തടസ്സവുമാണ് വിപണിയെ ബാധിച്ചത്.

സെൻസെക്സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് താഴ്ന്ന് 14,835 നിലവാരത്തിലുമെത്തി.

ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

ഫാർമ സൂചിക മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവും. മെറ്റൽ, ഇൻഫ്ര, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story