FINANCE

എക്‌സ്പ്രസോയിലൂടെ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലേക്ക്

Newage News

23 Sep 2020

കൊച്ചി: ബിഎന്‍പി പാരിബയുടെ സമ്പൂര്‍ണ സബ്‌സിഡിയറിയും ഇന്ത്യയിലെ മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നുമായ ഷെയര്‍ഖാന്‍ ഡിസ്‌ക്കൗണ്ട് ബ്രോക്കിങിനായുള്ള പ്രത്യേക കമ്പനിയായ എക്‌സ്പ്രസോ അവതരിപ്പിച്ചു. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം മൂന്നു മാസം മുന്‍പ് നടത്തിയിരുന്നു. മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ചുള്ള ലളിതമായ ലോഗിന്‍, നികുതി അടക്കമുള്ള വിവിധ റിപോര്‍ട്ടുകള്‍ തുടങ്ങിയ തങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു എന്നാണ് പരീക്ഷണാടിസ്ഥാനത്തിലെ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്.

കുറഞ്ഞ ബ്രോക്കറേജ് മാത്രമായിരിക്കില്ല ഡിസ്‌ക്കൗണ്ട് ബ്രോക്കിങിലൂടെ നല്‍കുക എന്ന ചിന്താഗതിയാണ് എക്‌സ്പ്രസോയ്ക്കുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കും വിജയത്തിലേക്കെത്താനുള്ള സേവനങ്ങള്‍ നല്‍കുക എന്നതായിരിക്കും ലക്ഷ്യം. നഷ്ടമുണ്ടാകുന്ന ഇന്‍ട്രാഡേ ട്രേയ്ഡുകളില്‍ ബ്രോക്കറേജ് ഈടാക്കുകയില്ല. ഇതിനു പുറമെ ഡെലിവറി ട്രേയ്ഡുകള്‍ക്കും ബ്രോക്കറേജ് ഉണ്ടാകില്ല.  2020 ഒക്ടോബര്‍ 22-ന് മുന്‍പ് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ ബ്രോക്കറേജ് എന്ന ആനുകൂല്യവുമുണ്ടാകും.

പുതിയ തലമുറയിലെ ട്രേയ്ഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായ മൂല്യം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഷെയര്‍ഖാന്‍ സിഇഒ ജയ്ദീപ് അറോറ ചൂണ്ടിക്കാട്ടി. ലാഭമുണ്ടാക്കുമ്പോള്‍ മാത്രം പണമടയ്ക്കുക എന്നത് ഈ ചിന്താഗതിയുടെ സ്വാഭാവിക  പ്രതിഫലനമാണ്. ട്രേയ്ഡിങിനും നിക്ഷേപത്തിനും ഉപഭോക്താക്കളെ പിന്തുണക്കാനായി കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും അതുവഴി റീട്ടെയില്‍ ബ്രോക്കിങ് രംഗത്തെ യഥാര്‍ത്ഥ ചാമ്പ്യന്‍മാരാകുമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിനായി ഉപഭോക്താക്കളെ സഹായിക്കുക എന്നതായിരിക്കും തങ്ങളുടെ മാതൃകയെന്ന് എക്‌സ്പ്രസോയുടെ ചീഫ് കസ്റ്റമര്‍ ഓഫിസര്‍ കെ കല്യാണരാമന്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ ശ്രദ്ധിച്ചു കൊണ്ടു മുന്നോട്ടു പോയായിരിക്കും തങ്ങള്‍ ഇതു സാധ്യമാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷെയര്‍ഖാനില്‍ 20 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് ആര്‍. കല്യാണരാമന്‍ ചീഫ് കസ്റ്റമര്‍ ഓഫിസറായി എത്തുന്നത്. ഷെയര്‍ഖാനില്‍ 10 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ചന്ദ്രേഷ് ഖോന പ്രൊഡക്ട് ഓഫറിങ് മേധാവിയും ഷെയര്‍ഖാനില്‍ 18 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള റിസ്വാന്‍ ഖാന്‍ ടെക്‌നോളജി ഇന്നൊവേഷന്‍ മേധാവിയുമാകും.

എക്‌സ്പ്രസോയിലൂടെ പ്രധാനമായും നല്‍കുന്ന പ്രാരംഭ ആനുകൂല്യങ്ങള്‍:

$ ലാഭമുണ്ടാക്കുമ്പോള്‍ മാത്രം ഓര്‍ഡര്‍ ഒന്നിന്  20 രൂപ വീതം നല്‍കിയാല്‍ മതി. (ഇക്വിറ്റി, എഫ് ആന്റ് ഒ, കമ്മോഡിറ്റി, കറന്‍സി എന്നിവയിലെ ഇന്‍ട്രാഡേ ട്രേയ്ഡുകളില്‍)

$ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതില്‍ ഒരു ഭാഗത്തു മാത്രമായിരിക്കം ബ്രോക്കറേജ് ഇളവ്.

$ സീറോ ഡെലിവറി ബ്രോക്കറേജ്

$ ട്രേയ്ഡിങ്, നിക്ഷേപ തന്ത്രങ്ങള്‍ സിനിമാ രൂപത്തില്‍ അവതരിപ്പിക്കുന്ന മണിഫ്‌ളിക്‌സില്‍ ഒരു വര്‍ഷത്തെ സൗജന്യ പ്രീമിയം വരിക്കാരാകാം. നൂറിലേറെ വീഡിയോകളാണ് ഇതിലുള്ളത്

$ അച്ചടക്കത്തോടെ ട്രെയ്ഡിങ് നടത്താന്‍ പഠിപ്പിക്കുന്ന ഏഴു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സ് ആയ ട്രേയ്ഡ് ബൂസ്റ്റര്‍ പ്രോഗ്രാമിന് 50 ശതമാനം ഇളവ്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story