NEWS

ശശി തരൂര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; മലയാളത്തില്‍ നിന്നും മധുസൂദനന്‍ നായരും പുരസ്‌കാര പട്ടികയില്‍

19 Dec 2019

ന്യൂഏജ് ന്യൂസ്, ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശശി തരൂര്‍ ഉള്‍പ്പെടെ 23 പേര്‍ക്കാണ് അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്.

തരൂരിന്റെ എന്ന ‘ഇരുളടഞ്ഞ കാലം-ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്’ പുസ്തകത്തിനാണ് പുരസ്‌കാരം. മലയാളത്തില്‍ നിന്നും മധുസൂദനന്‍ നായരും പുരസ്‌കാര പട്ടികയില്‍പ്പെടും. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം.

വ്യത്യസ്ത ഭാഷകളില്‍ നിന്നായി ഏഴ് കവികള്‍ക്കും നാല് നോവലിസ്റ്റുകള്‍ക്കും ആറ് ചെറുകഥാകൃത്തുകളും പുരസ്‌കാരത്തിന് അര്‍ഹരായി.

ലേഖനത്തിന് മൂന്ന് പേര്‍ക്കും പുരസ്‌കാരമുണ്ട്. ഇത് കൂടാതെ ആത്മകഥ, ജീവചരിത്രം എന്നീ മേഖലയിലെ എഴുത്തുകാര്‍ക്കും പുരസ്‌കാരമുണ്ട്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ