ECONOMY

കൊറോണാ ലോക്ക്ഡൗൺ ആഗോള തലത്തിൽ എണ്ണ ഉൽപ്പാദകരെ പ്രതിസന്ധിയിലാക്കുന്നു; ഉപയോഗം കുറഞ്ഞതോടെ എണ്ണ സൂക്ഷിക്കാൻ സ്ഥലമില്ലാ, കടലും കരയും നിറഞ്ഞതോടെ അസാധാരണ വഴികൾ തേടി ഉൽപാദകർ

Newage News

23 Apr 2020

ന്യൂയോർക്ക്: കപ്പലുകൾ, ട്രെയിൻ ബോഗികൾ, ഭൂഗർഭ അറകൾ, പൈപ്പ്‌ലൈനുകൾ തുടങ്ങി വലിയ രീതിയിൽ ശേഖരിച്ചുവയ്ക്കാവുന്ന സങ്കേതങ്ങൾ അന്വേഷിക്കുകയാണ് എണ്ണ വ്യാപാരികൾ; ശേഖരിച്ചുവയ്ക്കേണ്ടത് എണ്ണയാണ്! കൊറോണ വൈറസ് വ്യാപന ഭീതിയിൽ ലോകമെങ്ങും ലോക്ഡൗൺ നടപ്പാക്കുകയും രാജ്യാന്തരതലത്തിലെ എല്ലാ വാണിജ്യ വ്യാപാര ഇടപാടുകളും താൽക്കാലികമായി നിർത്തലാക്കുകയും ചെയ്തതോടെ കുഴിച്ചെടുക്കുന്ന എണ്ണ ശേഖരിച്ചു വയ്ക്കാൻ സ്ഥലമില്ലാതായിരിക്കുകയാണ് എണ്ണ വ്യാപാരികള്‍ക്ക്.

വൈറസ് വ്യാപന ഭീതിയെത്തുടർന്ന് ലോകമെങ്ങും ജനങ്ങളോടു വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആകെയുള്ള വിൽപനയിൽ 30% ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ഉൽപാദനം നിർത്താൻ റഷ്യ, ഒപെക് തുടങ്ങി പ്രധാനപ്പെട്ട ഉൽപാദകർ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ മേയ് വരെ ഇതു നടപ്പാക്കാനാകില്ല. ഇപ്പോൾ വിതരണം 10% കുറയ്ക്കുക മാത്രമേ ചെയ്യാനാകൂ. ലോകത്തിന് എത്രത്തോളം എണ്ണ സംഭരിച്ചുവയ്ക്കാനാകുമെന്നു വ്യക്തമല്ല. എന്നാൽ ഉൽപാദനം തുടരുന്നതിനാൽ ഈ പരിധി ഉടൻതന്നെ എത്തുമെന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങി.

കുറഞ്ഞത് മൂന്നു കോടി ബാരൽ എണ്ണയെങ്കിലും സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം അടുത്തിടെ എണ്ണ വ്യാപാരികൾ ബുക്ക് ചെയ്തതായാണു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. കരയിൽ സംഭരിക്കാനുള്ള സംവിധാനങ്ങളെല്ലാം നിറഞ്ഞതോടെ കടലിൽ ‘ഫ്ലോട്ടിങ് സ്റ്റോറേജ്’ രീതിയിൽ സൂക്ഷിക്കാനാണ് ടാങ്കർ വെസലുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞത്. ജെറ്റ് ഫ്യുവൽ, പെട്രോൾ, ഡീസൽ എന്നിവ സൂക്ഷിക്കാനാണിത്. ഇനിനോടകം 13 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ രീതിയിൽ സംഭരിച്ചുവച്ചിട്ടുണ്ട്. 

കരയിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ ചെലവാണ് കടലിൽ പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന്. ഒപ്പം സാങ്കേതികമായി ഒട്ടേറെ പ്രശ്നങ്ങളും മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ ഉൽപാദക കമ്പനികളും ശുദ്ധീകരണ ശാലകളും വ്യാപാരികളും അസാധാരമായ ചില സംഭരണ രീതികളിലേക്കു മാറിയത്. 

വടക്കുകിഴക്കൻ യുഎസിൽ ഗുഡ്‌സ് ട്രെയിനുകളിലും ഉപയോഗിക്കാതെ കിടക്കുന്ന പൈപ്‌ലൈനുകളിലുമാണ് ക്രൂഡ് ഓയിൽ ശേഖരിച്ചുവയ്ക്കുന്നത്. യുഎസിൽ കരയിൽ ക്രൂഡ് ഓയിൽ സംഭരിക്കാനുള്ള സംവിധാങ്ങളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു. തുടർന്നാണ് റെയിൽകാറുകളെ ആശ്രയിക്കേണ്ടി വന്നത്. അതും ഉടൻ നിറയുമെന്നാണ് ലഭിക്കുന്ന വിവരം. യൂറോപ്പിലെ വടക്കു പടിഞ്ഞാറൻ റിഫൈനറികളിലും സ്റ്റോറേജ് ഹബുകളിലും സ്ഥലമുണ്ടെങ്കിലും അവ ഇപ്പോൾ തന്നെ ബുക്ക് ചെയ്തുവച്ചിരിക്കുകയാണെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ പറയുന്നു. 

സ്വീഡനിലെയും മറ്റു സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും ‘സോൾട്ട് ക്യവെനു’കളും നിറഞ്ഞിരിക്കുകയോ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയോ ആണ്. ഭൂമിക്കടിയിൽ തുരങ്കങ്ങളുണ്ടാക്കി ഇന്ധനം സൂക്ഷിക്കുന്ന രീതിയാണിത്. ഇവിടങ്ങളിലാകട്ടെ അധികകാലം ഇത്തരത്തിൽ ഇന്ധനം സൂക്ഷിക്കാനുമാകില്ല. പലയിടത്തും ഇന്ധനം സൂക്ഷിക്കുന്നതിനു കൂടുതൽ തുക ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ട്. 

സാധാരണ 12 മാസത്തേക്കു വരെയാണ് ഇന്ധനം സൂക്ഷിക്കാൻ സ്ഥലം നൽകാറുള്ളത്. അതിപ്പോൾ 24–36 മാസത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ‘പ്രീമിയം’ തുക ഈടാക്കി സംഭരണസൗകര്യം അനുവദിക്കാനാണു ചില കമ്പനികളുടെ തീരുമാനം. അതിനിടയ്ക്ക് പല എണ്ണശുദ്ധീകരണ ശാലകളും സംഭരണ സൗകര്യമില്ലാത്തതിനെത്തുടർന്ന് ഉൽപാദനം കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിട്ടുമുണ്ട്.

Content Highlights: Ships, trains, caves: Oil traders chase storage space in world awash with fuel

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ