27 May 2019
കൊച്ചി: കേരളത്തിലെ പ്രമുഖ ആഡംബര ഹോട്ടലായ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി, ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ എന്നിവയുടെ ജനറല്‍ മാനേജരായി ശ്രീകാന്ത് വഖാര്‍ക്കര്‍ നിയമിതനായി. ഹോസ്പിറ്റാലിറ്റി മേഖലയില്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള ശ്രീകാന്ത് 2019 മാര്‍ച്ചോടെയാണ് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി കൊച്ചിയുടെ നേതൃത്വം ഏറ്റെടുത്തത്.
ഹയാത്ത് റീജന്‍സി ഡല്‍ഹി, താജ് മഹല്‍ പാലസ് ആന്‍ഡ് ടവേഴ്സ് മുംബൈ, താജ് പ്രസിഡന്റ് മുംബൈ, തുടങ്ങിയ രാജ്യത്തെ മുന്‍ നിര ഹോട്ടലുകളുടെ ഫുഡ് ആന്‍ഡ് ബീവറേജസ് വിഭാഗത്തിന്റെ നേതൃത്വം ശ്രീകാന്ത് വഹിച്ചിട്ടുണ്ട്. കൊളമ്പോയിലെ താജ് സമുദ്ര ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ഗോവയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഗോവ റിസോര്‍ട്ടിന്റെ ലോഞ്ച് എന്നിവക്ക് നേതൃത്വം നല്കിയ ശ്രീകാന്ത് ഹൈദരാബാദിലെ മാരിയറ്റ് ആന്‍ഡ് കോര്‍ട്ടിയാര്‍ഡ് ഹോട്ടലുകളുടെ ക്ലസ്റ്റര്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.