FINANCE

ലളിതമായ അപകട ഇൻഷുറൻസ് ഏപ്രിൽ 1 മുതൽ

Newage News

01 Mar 2021

ളിതമായ വ്യവസ്ഥകളോടെ സരൾ സുരക്ഷാ ബീമ എന്ന പേരിൽ പോളിസികൾ പുറത്തിറക്കണമെന്ന് എല്ലാ ജനറൽ– ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്കും ഇൻഷുറൻസ് നിയന്ത്രണ– വികസന  അതോറിറ്റി (ഐആർഡിഎ) നിർദേശം നൽകി. 2.5 ലക്ഷം രൂപയെങ്കിലും ഇൻഷുറൻസ് പരിരക്ഷ (സം ഇൻഷ്വേഡ്) ഉള്ള ഈ പോളിസികൾ ഏപ്രിൽ 1 മുതൽ വിപണിയിലുണ്ടാകണം. പരമാവധി സം ഇൻഷ്വേഡ് ഒരു കോടി രൂപയാണ്. ഒരു വർഷ കാലാവധിയുള്ള പോളിസികളാണു പുറത്തിറക്കേണ്ടത്.

അപകടമരണമോ പൂർണഅംഗവൈകല്യമോ സംഭവിച്ചാൽ പൂർണ ഇൻഷുറൻസ് തുക നൽകണം. ഭാഗിക അംഗവൈകല്യത്തിന് 50% വരെ തുക നൽകണം. ആശുപത്രിച്ചെലവുകളും പോളിസിയുടമയ്ക്കു ലഭ്യമാക്കണം. ഓപ്ഷനൽ ആയി മറ്റു സേവനങ്ങളും ലഭ്യമാക്കാം.18 മുതൽ 70 വരെ പ്രായമുള്ളവർക്കു പോളിസി വാങ്ങാമെന്നും ഐആർഡിഎ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story