FINANCE

ഓഗസ്റ്റില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത് 8231 കോടി രൂപയുടെ എസ്ഐപി നിക്ഷേപം; ഈ സാമ്പത്തിക വര്‍ഷം ഇതേവരെ മ്യൂച്വല്‍ ഫണ്ടിലേക്ക് എത്തിയത് 41098 കോടി രൂപ

03 Oct 2019

ന്യൂഏജ് ന്യൂസ്, ഓഹരി വിപണയിലെ ചാഞ്ചാട്ടം തുടര്‍ന്നിട്ടും ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത് 8231 കോടി രൂപയുടെ എസ്ഐപി നിക്ഷേപം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 7.5 ശതമാനം വര്‍ധനയാണ് നിക്ഷേപ തുകയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നേടാനായത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇതേവരെ 41098 കോടി രൂപ എസ്ഐപിയിലൂടെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ നിക്ഷേപം 36760 കോടി രൂപയായിരുന്നു. എന്നാല്‍ പ്രതിമാസ നിക്ഷേപ കണക്ക് പരിശോധിച്ചാല്‍ ജൂലൈയേക്കാള്‍ ഓഗസ്റ്റില്‍ എസ്ഐപി നിക്ഷേപത്തില്‍ ഇടിവാണ് സംഭവിച്ചത് എന്ന് കാണാം. ജൂലൈയില്‍  8324 ഉം ജൂണില്‍8122 ഉം മെയില്‍ 8183 ഉം ഏപ്രിലില്‍ 8238 ഉം  കോടി രൂപയാണ് എസ്ഐപി മാര്‍ഗത്തിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ കണക്ക് എടുത്താല്‍ നിക്ഷേപകര്‍ എസ്.ഐ.പിയിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന തുക വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്.

2016-17 കാലയളവില്‍ മൊത്തം എസ്.ഐ.പി നിക്ഷേപം 43900 കോടി രൂപയായിരുന്നു എങ്കില്‍ 2017-18 കാലയളവില്‍ ഇത് 67,000 കോടി രൂപയായി ഉയര്‍ന്നു. 2018-19 ലാകട്ടെ 92700 കോടി രൂപയുടെ എസ്ഐപി നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത്. മൊത്തം 2.81 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്.  ഓരോ മാസവും 9.39 എസ്ഐപി അക്കൗണ്ടുകള്‍ നിക്ഷേപകര്‍ ആരംഭിക്കുന്നുണ്ട്.



Related News


Special Story

മിനിമം ബാലന്‍സിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി രൂപ; എസ്.ബി.ഐ ഉള്‍പ്പെടെ 19 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ചുമത്തിയ പിഴ 6,155 കോടി രൂപ